എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരം തന്നെയാണ് ദോശ. നമ്മൾ സാധാരണ കഴിക്കുന്ന ദോശയേക്കാൾ വളരെ വ്യത്യസ്തകരമായ ഒത്തിരി സ്യാടുള്ള ഒരു ടിഷ്യൂ പേപ്പർ ദോശയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നല്ല സോഫ്റ്റ് ആയിട്ടുള്ള ദോശ എങ്ങനെയാണ് നല്ല പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ജീരകശാല റൈസ് എടുക്കുക. ജീരകശാല റൈസ് നിങ്ങളുടെ കൈവശം ഇളമുണ്ടെങ്കിൽ പച്ചരിവച്ചിട്ടും ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാം.
അതിനായി ആദ്യം നല്ല രീതിയിൽ കുതിർത്തിയെടുക്കുക. കുതിർത്തിയെടുത്ത അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കാൽ കപ്പ് ചോറ് ചേർത്ത് കൊടുത്ത് മുട്ടയും കൂടി ചേർത്ത് പാകത്തിന് ഉപ്പ് കൊടുത്ത് ഒരു കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇതെല്ലാം കൂടി നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ശേഷം മിക്സിയുടെ ജാറിൽ അൽപ്പം കൂടിയും വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്ത് അരച്ചെടുത്ത മാവിൽ ചേർക്കാം.
ഇനി ഇത് ഉപയോഗിച്ച് എങ്ങനെ ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനുവേണ്ടി ഒരു നല്ല രീതിയിൽ പാൻ ചൂടാക്കി എടുക്കുക. ചൂടായ പാനലിലേക്ക് നമുക്ക് മാവ് ഒഴിച്ച് കൊടുക്കാം. മാവ് ഒഴുക്കുന്നതിന് മുമ്പ് കയ്യിൽ പാൻ പിടിച്ചതിനു ശേഷം മറ്റേ കൈകൊണ്ട് മാവ് ഒഴിച്ച് കൊടുക്കുക. മാവ് ഒഴിക്കുബോൾ ചട്ടി ചുറ്റി കൊടുക്കേണ്ടതാണ്. നല്ലൊരു ടേസ്റ്റിന് വേണ്ടി അല്പം നെയും കൂടി ചേർക്കാം.
ഇങ്ങനെ ഓരോന്നായി ചുട്ടെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ്രീതിയിൽ നല്ല പെർഫെക്ട് ആയി തയ്യാറാക്കാൻ സാധിക്കും. ശരിക്കും ടിഷ്യു പേപ്പറിന്റെ പോലെ തന്നെ ഈ ദോശ ചുട്ടെടുക്കാൻ കഴിയും. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല അടിപൊളി ഇഷ്ടമുള്ള കിടുക്കാച്ചി ഐറ്റം തന്നെയാണ് ഇത്. പലഹാരം തയ്യാറാക്കുന്ന വീഡിയോ താഴെ നൽകിയിട്ടുണ്ട് ഉണ്ടാക്കി നോക്കി മറുപടി അറിയിക്കാൻ മറക്കരുത്ട്ടോ.