നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു വസ്തു തന്നെയാണ് ചൂൽ. ഈർക്കിളിചൂലൊക്കെയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് അഴഞ്ഞ് പോവുകയും അതുപോലെതന്നെ ഈർക്കിളി ഉർന്ന് പോകുകയും ചെയ്യാറുണ്ട്. എത്ര വലിയ ചൂലാണെങ്കിലും പോലും കുറച്ചു ദിവസം നമ്മൾ അടിച്ചു കഴിയുമ്പോഴേക്കും ഈർക്കിളി എല്ലാം പോയി അതിന്റെ തിക്ക് മുഴുവനായി കുറഞ്ഞു വരും. ഇത്തരത്തിലുള്ള പ്രശ്നത്തെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്നതാണ്.
അടിച്ചുവാരുമ്പോൾ ചൂലിന്റെ കെട്ട് അഴിഞ്ഞു പോകാതിരിക്കുവാനും അതുപോലെതന്നെ ഈർക്കിളി ഒരെണ്ണം പോലും പൊട്ടി പോകാതിരിക്കാൻ ആയിട്ട് നല്ലൊരു ടിപ്പുണ്ട്. കുപ്പി വെച്ചിട്ടാണ് ഈ ഒരു ടിപ്പ് ചെയ്യുന്നത്. ഇനി നമുക്ക് ചൂൽ കെട്ടുവാനായി ചരടിന്റെ ആവശ്യം ഒന്നുമില്ല. കുപ്പിയുണ്ടെങ്കിൽ നമുക്ക് പെർമനന്റ് ആയിട്ട് ഒരു ഈർക്കിലി പോലും പോകാതെ വളരെ എളുപ്പത്തിൽ തന്നെ ലോക്ക് ചെയ്തു വയ്ക്കുവാൻ സാധിക്കും.
എങ്ങനെയാണ് ലോക്ക് ചെയ്ത് വയ്ക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുപ്പിയെടുക്കുക. ഇനി ബോട്ടിന്റെ താഴെയുള്ള ഭാഗം കട്ട് ചെയ്ത് മാറ്റം. കുപിയുടെ പകുതി ഭാഗം നമുക്ക് മുറിച്ചെടുക്കാം. മുറിച്ചെടുത്ത കുപ്പിയുടെ താഴ്ഭാഗത്തിൽ കുറേശ്ശെ ഈർക്കിളി ഇട്ടു കൊടുക്കാം. അധികം വണ്ണം ഇല്ലാത്ത ചെറിയ ചൂലാണ് നിങ്ങൾക്ക് വേണമെങ്കിൽ കുട്ടിയുടെ താഴ്ഭാഗം മുറിക്കുമ്പോൾ ചെറുതായി ഹോൾ ഇട്ടാൽ മതി.
ഈർക്കിളികൾ എല്ലാം കുപ്പിയുടെ അകത്തേക്ക് കയറ്റിയത്തിനു ശേഷം കുപ്പി ഒതുക്കി എടുക്കാവുന്നതാണ്. കുപ്പി ഉരുക്കുക. ഇങ്ങനെ ചെയ്യുബോൾ പ്ലാസ്റ്റിക് ഈർളികളെ എല്ലാം നല്ല ടൈറ്റിൽ ചേർന്നിരുന്നോളും. ഇത്രയേ ഉള്ളൂ ഇനി ഈർക്കിളിയുടെ അകത്ത് ചരട് വച്ച് കെട്ടേണ്ട ആവശ്യം ഒന്നുമില്ല. വളരെ എളുപ്പത്തിൽ റെഡിയാക്കി എടുക്കുവാൻ സാധിക്കുന്ന ഈസി ടിപ്പാണ് ഇത്. ഈർക്കളിചൂൽ നിങ്ങൾക്ക് ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ. ചെയ്തു നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.