എത്ര വലിയ ഇരുമ്പ് ചട്ടി ആയിക്കോട്ടെ തുരുമ്പ് പിടിച്ച ചട്ടി ആയിക്കോട്ടെ വളരെ എളുപ്പത്തിൽ തന്നെ ഈ തുരുബ് ചട്ടി നമുക്ക് നോൺസ്റ്റിക് പാത്രമാക്കി മാറ്റിയെടുക്കാം. എങ്ങനെയാണ് തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രം നോൺസ്റ്റിക് പാത്രമാക്കി മാറ്റുക എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക. സാധാരണ ദോശ ഉണ്ടാക്കുമ്പോൾ നമ്മൾ ഉപയോഗിക്കാറ് ഇരുമ്പ് ചട്ടിയാണ്. എന്നാൽ വല്ലപ്പോഴും ആണ് നമ്മൾ ദോശ ഉണ്ടാക്കുന്നത് എങ്കിൽ ഇരുമ്പ് ചട്ടി ആയതു കൊണ്ടും ധാരാളം തുരുമ്പ് കയറാറുണ്ട്.
തുരുമ്പുള്ളത് കൊണ്ട് തന്നെ ദോശ ഉണ്ടാക്കുമ്പോൾ അത് പറ്റിപ്പിടിച്ച് നാശാകുന്നതും നമ്മൾ പലപ്പോഴും കാണാനിടയാകാറുണ്ട്. ഇതരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുക എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ ദോശ പെറുക്കി എടുക്കുന്നത് പോലെ തന്നെ നമുക്ക് ചട്ടി റെഡിയാക്കി എടുക്കാം. ദോശക്കല്ല് കഴുകിയെടുത്തതിനുശേഷം ചട്ടി നല്ല രീതിയിൽ ഒന്ന് ലോ ഫ്ലെയിമിൽ വച്ച് ചൂടാക്കുക.
ചട്ടിയിലേക്ക് അൽല്പം ഉപ്പ് വിതറി കൊടുത്ത് ഒരു ചെറുനാരങ്ങയുടെ തോല് ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് ഉപ്പ് ചട്ടിയിലേക്ക് ഉരച്ച് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇളം ചൂടിൽ വേണം ഇങ്ങനെ തേച്ചുപിടിപ്പിക്കുവാൻ. അതിനുശേഷം വീണ്ടും ഒന്ന് വാഷ് ചെയ്തെടുക്കുക. ശേഷം ഒരു മുട്ട ചട്ടിയിലേക്ക് പൊട്ടിച്ചിട്ട് ഒന്ന് ചിക്കി എടുക്കാം. ശേഷം നല്ലെണ്ണയിൽ സബോള മുക്കി ചീനച്ചട്ടിയിലേക്ക് ഒന്ന് തേച്ചുപിടിപ്പിച്ചാൽ തുരുമ്പ് പിടിച്ച ചട്ടി നല്ല മയത്തിൽ ആയി വരും. ശേഷം നമ്മൾ ദോശ ചുടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചട്ടിയിൽ നിന്ന് ദോശ എടുക്കുവാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ നമ്മുടെ സ്റ്റീൽ പാത്രങ്ങളിൽ കൈ പിടിച്ചിട്ട് എത്ര ഉരച്ചു കഴിക്കാനും പോകാത്തത് ഉണ്ടാകും. ഇതുപോലെ നിങ്ങൾ അറിയാത്ത ഒരുപാട് ടിപ്സുകൾ ഉണ്ട്. അടുക്കളയിൽ നാം എല്ലാവർക്കും പാചകം ചെയ്യാനും ഓരോന്ന് പുതിയ സാധനങ്ങൾ ഉണ്ടാക്കുവാനും ഒക്കെ ഇഷ്ടമുള്ളവരാണ്. അവരെ തീർച്ചയായും പറഞ്ഞിരിക്കണം ഇത്തരത്തിലുള്ള പുതിയ ടിപ്സുകൾ. കൂടുതൽ കിച്ചൻ ടിപ്സുകൾ അറിയണമെങ്കിൽ താഴെ ഒന്ന് കണ്ടു നോക്കൂ.