കണ്ണനു മുന്നിൽ നൃത്തമാടി ദിവ്യ ഉണ്ണി… അമ്മയ്ക്ക് ചുറ്റും വട്ടമിട്ട് കളിച്ച് മകളും. | Divya Unni Danced In Front Of Kannan.

Divya Unni Danced In Front Of Kannan : മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. സിനിമയിൽ താരം ഇപ്പോൾ അത്രയേറെ സജീവമല്ല എങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇന്നും താരത്തിന്റെ പഴയ സിനിമകൾക്ക് പ്രേക്ഷകർ വലിയ സ്വീകാര്യത തന്നെയാണ്. അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് പോലെ തന്നെ മികച്ച നർത്തകയും കൂടിയാണ് താരം. മലയാളം, ഹിന്ദി, തെലുങ്ക് എന്നി ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് താരം നൃത്തത്തിലാണ് ഇപ്പോൾ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

   

ഇടയ്ക്ക് ടെലിവിഷൻ ഷോകളിലും ദിവ്യ അതിഥിയായി എത്താറുണ്ട്. ഇപ്പോഴിതാ താരം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് അമേരിക്കയിൽ ഒരു ക്ഷേത്രത്തിൽ കണ്ണന് മുമ്പിൽ നൃത്താര്‍ച്ചന കാഴ്ചവച്ചിരിക്കുകയാണ് താരം. കണ്ണനു മുമ്പിൽ നൃത്തം അഭ്യസിക്കുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ശ്രദ്ധ നേടിയത് ദിവ്യ ഉണ്ണിയെ അല്ല. മറിച്ച് ഇളയ മകൾ ഐശ്വര്യയാണ്. അമ്മ നൃത്തം ചെയ്യുമ്പോൾ അമ്മ കളിക്കുന്നത് പോലെ തന്നെ നോക്കി കളിച്ച് അമ്മയെപ്പോലെ ആകുവാനുള്ള ശ്രമമാണ് മകൾ ഐശ്വര്യ നോക്കുന്നത്. അടുത്ത് നിലത്തിരിക്കുന്ന സ്ത്രീ ഇതെല്ലാം നോക്കി ചിരിക്കുന്നതും കാണാം.

ഇപ്പോൾ ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ദിവ്യ ഉണ്ണിയുടെ നൃത്ത വീഡിയോ തന്നെയാണ്. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മകളുടെ വിദ്യാരംഭ ചടങ്ങുകൾ ഇതിനോടകം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് ആരാധകർ ആഘോഷങ്ങളും ചടങ്ങുകളും എല്ലാം ഏറ്റെടുത്തത്. ഒല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിദ്യാരംഭം ചടങ്ങുകൾ. 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം.

സിനിമയിൽ ഇപ്പോൾ താരം സജീവം അല്ലെങ്കിലും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ വളരെയേറെ ബന്ധം തന്നെയാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് കണ്ണനു മുമ്പിൽ നൃത്തർച്ചന അർപ്പിച്ച താരത്തിന്റെ നൃത്ത വീഡിയോയാണ്. അമ്മയെപ്പോലെ ആകുവാൻ ശ്രമിക്കുന്ന മകളെക്കുറിച്ച് അനേകം രസകരമായ മറുപടികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ കടന്നു വന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *