നടി ഷംന കാസിം വിവാഹിതയായി!! താരത്തിന്റെ വിവാഹ ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. | Actor Shamna Kasim Marriage Celebration video viral.

Actor Shamna Kasim Marriage Celebration video viral : ആരാധകരുടെ ഹൃദയത്തിൽ ഒട്ടേറെ സ്ഥാനം നേടിയ താരനടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി തിരക്കേറിയ താരം തന്നെയാണ് ഷംന കാസിം. മലയാളികൾക്ക് വളരെയേറെ സുപരിചിതമായ താരം ഇപ്പോൾ വിവാഹിതയായിരിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ കടന്നെത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ് താരം തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു.

   

ഷാനത്തിന്റെ ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായി എത്തിയതോടെ സോഷ്യൽ മീഡിയയിൽ ഈ താരാദമ്പതിമാരെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും തരംഗമായി മാറുകയായിരുന്നു. ഇപ്പോൾ ഷംന കാസിമിന്റെ വിവാഹം ആഡംബര ഹോട്ടലിൽ വെച്ച് ആഘോഷമായി നിറവേറി എന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. ദുബായിലെ ആഡംബര വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ തന്നെ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് അനേകം ആരാധകരാണ് കടന്നെത്തുന്നത്.

താരങ്ങളും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും എല്ലാവരും ഒത്തുചേർന്ന് വലിയൊരു വിവാഹ ആഘോഷം തന്നെ ആയിരുന്നു. ബിസിനസ് കൺസിഡന്റ് ആയ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവി വരൻ. ഇക്കഴിഞ്ഞാൽ ജൂലൈ മാസത്തിലായിരുന്നു വിവാഹിതരാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകരോട് പറഞ്ഞിരുന്നത്. ഇപ്പോഴിതാ താരം തന്റെ ആരാധകർക്ക് വേണ്ടി ആരാധകർ ഏറെ കേൾക്കാൻ ആഗ്രഹിച്ച ആ സന്തോഷവാർത്തയും പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

മഹാറാണിയെ പോലെ സുന്ദരിയായി വിവാഹ വേദിയിൽ മധുവായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വീഡിയോകളും എല്ലാം നിമിഷം നേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഷംനാകാസിംന്റെ വിവാഹം സുഹൃത്തുക്കളും കുടുംബങ്ങളും ആഘോഷമാക്കി മാറ്റുകയാണ്. അനേകം ആരാധകർ തന്നെയാണ് ആശംസകളും നിരവധി കമന്റുകളുമായി സോഷ്യൽ മീഡിയയിൽ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *