നാം ഒരു വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കിയിട്ടാണ് വീട് നിർമിക്കാറുള്ളത്. അപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കാറുള്ളത് അല്ലേ. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചുവേണം നാം ഒരു വീട് നിർമിക്കാനായി. വീട് നിർമ്മിക്കുമ്പോൾ അതിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് വീടിന്റെ ചവിട്ടുപടികൾ. നമ്മുടെ വീടിന് എത്ര ചവിട്ടുപടികൾ ഉണ്ട് എന്ന് നമുക്ക് കൃത്യമായി തന്നെ അറിയാമല്ലോ. എന്നാൽ ഒരു വീടിന്റെ ദിശയ്ക്കനുസരിച്ച് ചവിട്ടുപടികളിലും വ്യത്യാസം ഉണ്ടായേക്കാം.
ഇത്തരത്തിൽ ഏതെല്ലാം രീതിയിലാണ് ചവിട്ടുപടികൾ നിർമ്മിക്കേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം. ആദ്യമേ തന്നെ നിങ്ങളുടെ വീട് ഏത് ദിശയിലേക്കാണ് ദർശനമായി നിൽക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ഒരു വീടാണ് ഉള്ളത് എങ്കിൽ ചവിട്ടുപടികൾ കിഴക്കോട്ട് ആകുന്നതിൽ തെറ്റില്ല. അത് ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ ചവിട്ടുപടികളുടെ എണ്ണം രണ്ടോ നാലോ ആറോ അങ്ങനെ ഇരട്ടസംഖ്യയിൽ ആയിരിക്കണം.
ഇതാണ് ഏറ്റവും ഉത്തമമായ രീതി. എന്നാൽ കിഴക്കോട്ട് ദർശനമായി നിൽക്കുന്ന വീട്ടിൽ കിഴക്കോട്ട് തന്നെ പടികൾ ഉള്ളതും പടിഞ്ഞാറോട്ട് കയറി വരുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. എന്നാൽ പടിഞ്ഞാറോട്ട് ദർശനമായി ഉള്ള വീടുകളിൽ പടിഞ്ഞാറ് ദിശയിലേക്ക് നോക്കിനിൽക്കുന്ന ചവിട്ടുപടികൾ ഉണ്ടാകുന്നതിൽ തെറ്റില്ല. നിങ്ങളുടെ വീടിന്റെ ദർശനം വടക്കോട്ട് ആണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീടിന്റെ പടികൾ കിഴക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആകേണ്ടതാണ്.
ഒരിക്കലും നിങ്ങളുടെ വീടിന്റെ പടികൾ വടക്കോട്ട് തന്നെ ദർശനമായി നിൽക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെയാണ് തെക്ക് ദിശയും. തെക്ക് ദിശയിലേക്ക് ദർശനമായിട്ടാണ് നിങ്ങളുടെ വീടുകൾ നിൽക്കുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് കയറുന്നതിനുള്ള ചവിട്ടുപടി ഉറപ്പായും തെക്കുദശയിലേക്ക് നോക്കിനിൽക്കുന്ന രീതിയിൽ ആകരുത്. അത് കിഴക്ക് ദിശയിൽ നിന്നോ പടിഞ്ഞാറ് ദിശയിൽ നിന്നോ കയറുന്ന രീതിയിൽ ആയിരിക്കണം. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.