ആര്യയും സച്ചിനും വിവാഹിതരായി …. വളരെ ലളിതകരമായ വിവാഹ ആഘോഷങ്ങളിലൂടെ . | Arya And Sachin Get Married.

Arya And Sachin Get Married :  സാധാരണ ഗതിയിൽ രാഷ്ട്രീയ ചർച്ചകൾക്കും മാത്രം വിനിയോഗ്യമാക്കുന്ന തിരുവനന്തപുരത്തെ എകെജി സെന്റർ വളരെ വ്യത്യസ്തകരമായ ആഘോഷത്തിന്റെ ഭാഗമായിരിക്കുകയാണ് ബാലുശ്ശേരി എംഎൽഎ കെ എം സച്ചിന്റെയും തിരുവനന്തപുരം ആര്യ രാജിന്റെയും വിവാഹം ആഘോഷിക്കുകയാണ് വിവാഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർ പങ്കെടുക്കുകയും ചെയ്തു. യാതൊരു ചടങ്ങുകൾ ഒന്നും ഇല്ലാതെ ലളിതമായി ആയിരുന്നു വിവാഹം.

   

നിരവധി രാഷ്ട്രീയ സാമൂഹിക പ്രമുഖമാരാണ് വിവാഹ ചടങ്ങിൽ എത്തിയിരിക്കുന്നത്. പിണറായി വിജയൻ തന്നെ കുടുംബത്തോടൊപ്പം ആണ് വധു വരന്മാർക്ക് ആശംസകൾ അർപ്പിക്കുവാനായി എത്തിച്ചേർന്നത്. വധുവരൻ മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിനായി സമ്മാനങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല എന്നും അഥവാ ആരെങ്കിലും സമ്മാനം നൽകുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി കൊള്ളൂ എന്നായിരുന്നു മധുരമാരുടെ മറുപടി.

നേതാക്കൾ കൈകളിൽ കൊടുത്ത മാല പരസ്പരം ചാർത്തിക്കൊണ്ട് ആയിരുന്നു ഇരുവരും വിവാഹിതരായത്. വളരെ ലളിതാപരമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ക്ഷണക്കത്ത്‌ തയ്യാറാക്കിയത്. ക്ഷണക്കത്തിൽ വീട്ടുകാരെ പരിചയപ്പെടുത്തേണ്ട ഭാഗത്ത് ഇരുവരുടെയും പാർട്ടിയിലെ ഔദ്യോഗിക സ്ഥാനമായിരുന്നു പരിചയപ്പെടുത്തിയത്.

വധുവരന്മാരുടെ പാർട്ടി സ്നേഹം വിവാഹ കത്തിൽ തന്നെ മനസിലാക്കുവാൻ സാധ്യമാക്കും . സ്വർണ്ണ നിറമുള്ള സാരിയിൽ സുന്ദരിയായി എത്തിയ ആര്യ ആഭരണങ്ങൾ ഒട്ടും തന്നെ ധരിചിരുന്നില്ല. സിപിഐഎമ്മിന്റെ യുവ നേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇടം നേടുകയാണ്. നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്. കൂടാതെ അനേകം ആരാധകർ വിവാഹദിന ആശംസകൾ പങ്കുവെക്കുകയാണ് ഈ അവസരത്തിൽ.

 

View this post on Instagram

 

A post shared by Arya Rajendran S (@s.aryarajendran)

Leave a Reply

Your email address will not be published. Required fields are marked *