സ്കൂളിൽ നിന്നും മടങ്ങിയെത്തിയ നിള കണ്ടത് തന്റെ രണ്ടാൻ അച്ഛൻ തന്റെ അനിയത്തിയെ ചേർത്തുനിർത്തുന്നതും നെറ്റിയിൽ ഉമ്മ വയ്ക്കുന്നതും ആണ്. അത് കണ്ടതും അവൾക്ക് സഹിക്കാനായി സാധിച്ചില്ല. അനിയത്തിയെ ദേഷ്യത്തോടെ കൂടി വിളിച്ച് അകത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. താൻ എത്ര തന്നെ ശ്രമിച്ചാലും ഞങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് തനിക്ക് വരാനായി സാധിക്കുകയില്ല എന്ന് അയാളെ വഴക്ക് പറയുകയും ചെയ്തു.
രണ്ടാൻ അച്ഛൻ എന്ന് അവൾ എടുത്തു പറഞ്ഞത് അയാൾക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി. അയാൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ നടുമുറിയിൽ ഉള്ള സോഫയിൽ ഇരുന്ന് കരയുന്ന ഭാര്യ മീരയെയാണ് കണ്ടത്. ഈ പ്രശ്നം തങ്ങളുടെ വീട്ടിൽ തുടങ്ങിയിട്ട് ഏഴ് വർഷമായി. അതായത് ഏഴു വർഷങ്ങൾക്കു മുൻപാണ് ഭർത്താവ് നഷ്ടപ്പെട്ട മീരയെയും രണ്ടു മക്കളെയും തന്റെ ജീവിതത്തിലേക്ക് അയാൾ ആദ്യമായി ക്ഷണിക്കുന്നത്. മീരയെ വിവാഹം ചെയ്യുമ്പോൾ അയാൾ അതിനു മുൻപ് മറ്റൊരു വിവാഹം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല.
എന്നിരുന്നാലും തന്റെ ഭാര്യയെയും അവരുടെ ആദ്യ ഭർത്താവിൽ ജനിച്ച രണ്ടു മക്കളെയും സ്വന്തമായി കരുതി തന്നെയാണ് അയാൾ ജീവിച്ചു പോന്നത്. ഒരിക്കലും അയാളെ രണ്ടാം അച്ഛനായി കരുതിയിട്ടില്ല. കാരണം അവൾക്ക് അഞ്ചു വയസ്സ് തികയുന്നതിന് മുൻപായിരുന്നു ഇരുവരുടെയും വിവാഹം. അതുകൊണ്ട് തന്നെ അവൾ ഓർമ്മവച്ച നാൾ മുതൽ അച്ചാ എന്ന് തറപ്പിച്ചു വിളിച്ചു തുടങ്ങിയത് തന്നെ തന്നെയായിരുന്നു.
അതുകൊണ്ട് അവളോട് ഒരല്പം സ്നേഹ കൂടുതലുണ്ട്. എന്നെങ്കിലും തന്റെ മൂത്തമകൾ തന്നെ സ്നേഹിക്കുമെന്ന് ചിന്തിച്ചുകൊണ്ടാണ് അയാൾ മുന്നോട്ടു പോയിരുന്നത്. എന്നാൽ ഒരിക്കലും അത് സംഭവിക്കാത്ത ഒരു കാര്യമാണ് എന്നാണ് അവൾ അഭിപ്രായപ്പെടുന്നത്. അവൾക്ക് അയാളെ ഒരിക്കലും ഇഷ്ടപ്പെടാനായി സാധിച്ചിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.