കേരളത്തിന് പുറത്തും ഇന്ത്യക്ക് അകത്തുമായി അനേകം വ്യക്തികൾ ചെന്ന് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അതിവിശിഷ്ടമായ ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. കർണാടകയിലുള്ള ഉഡുപ്പിയിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെയേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രം വർഷങ്ങൾക്കു മുൻപ് തന്നെ സ്ഥാപിതമായിട്ടുള്ളതാണ്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെ പറ്റി ഒരുപാട് ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ട്.
മൂകാംബിക ക്ഷേത്രത്തിലെ വഴിപാടിന്റെ പ്രസാദമായി അവിടെനിന്ന് ലഭിക്കുന്നത് സർവ്വ രോഗശമനിയായ കഷായമാണ്. കൂടാതെ നവരാത്രി ദിവസത്തിൽ അവിടെ നടക്കുന്ന ഉത്സവം വളരെ മഹത്തായ ഒന്നുതന്നെയാണ്. ഏറെ ആഘോഷപൂർവ്വമായ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരുപാട് പേർ വന്നു ചേരുകയും അവിടെ ഏറെ ഭക്തിസാന്ദ്രമാവുകയും ചെയ്യാറുണ്ട്. ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന കുങ്കുമം വളരെയധികം പ്രത്യേകതകൾ ഉള്ളതാണ്. ദാമ്പത്യ വിജയത്തിനായി ദമ്പതികൾ.
ഉപയോഗിക്കേണ്ട കുങ്കുമമാണ് ഇത്. കൂടാതെ സർവ്വൈശ്വര്യം ലഭിക്കുന്ന ഒന്നുതന്നെയാണ് മൂകാംബിക ക്ഷേത്രദർശനം. ഒരുപാട് പേർ മൂകാംബിക ക്ഷേത്രദർശനത്തിനായി നിത്യവും ചെന്നെത്താറുണ്ട്. അതുകൊണ്ടുതന്നെ ഏറെ തിരക്കു നിറഞ്ഞ ഒരു സ്ഥലമാണ് മൂകാംബിക ക്ഷേത്രം. മൂകാംബിക ക്ഷേത്രത്തിൽ ചെല്ലുന്നവർ അവിടെയുള്ള എല്ലാ പൂജകളും കൂടാതെ വൈകിട്ടുള്ള ചുറ്റുവിളക്കും കൂടി പങ്കെടുത്തിട്ട് വേണം അവിടെ നിന്ന് തിരിച്ചു പോരാനായി. കൂടാതെ വിദ്യ വിജയത്തിനായി ഒരുപാട് വിദ്യാർഥികൾ ചെല്ലുന്ന ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠനത്തിൽ മികവ് പുലർത്തുന്നതിനായി മൂകാംബിക ദേവിയോട് പ്രാർത്ഥിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിദ്യാർത്ഥികൾ കൂടുതലായും ഈ ക്ഷേത്രദർശനം നടത്താറുണ്ട്. കലാപരമായി ഒരുപാട് കഴിവുകളുള്ള വ്യക്തികൾ ഈ ക്ഷേത്രദർശനം നടത്തുകയും പലനർത്തകിമാരും നർത്തകന്മാരും ഈ ക്ഷേത്രദർശനം നടത്തി അവിടെ അവരുടെ അരങ്ങേറ്റം കഴിക്കാറുണ്ട്. ഈ ക്ഷേത്രത്തിന് അതിമഹത്തായ ഒരു ഐതിഹ്യം കൂടിയുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.