നാം ഓരോരുത്തരും വീട് വയ്ക്കുമ്പോൾ വാസ്തു നോക്കിയിട്ടാണ് വീട് വയ്ക്കാറ്. പല വീടുകളിലും താമസിച്ചതിനു ശേഷം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി കാണാറുണ്ട്. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം അത് നോക്കിക്കാനായി കണിയാന്റെ അടുത്ത് കൊണ്ട് ചെല്ലുമ്പോൾ അവർ ചോദിക്കുന്നത് ഈ വീട് നിങ്ങൾ വെച്ചത് വാസ്തു നോക്കിയിട്ടാണ് എന്നാണ്. എന്നാൽ വാസ്തു നോക്കാത്ത വീടുകളിൽ ഒരുപാട് പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
നാം എപ്പോഴും വാസ്തു നോക്കി വേണം വീടുകൾ നിർമ്മിക്കാനായി. വീടിനെ ഓരോ സ്ഥലങ്ങൾക്കും ഓരോ സ്ഥാനങ്ങൾ തന്നെ ഉണ്ട്. അത് ഉറപ്പായും പാലിച്ച് മുന്നോട്ടുപോവുകയല്ലാതെ ആ വീട്ടിൽ സമാധാനം ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിൽ ഓരോ വീടുകൾക്കും രണ്ട് പ്രവേശന കവാടങ്ങളാണ് ഉള്ളത്. ഒന്ന് വഴി മുറ്റത്തേക്ക് വന്നു കയറുന്ന സ്ഥലമാണ്. അതായത് നമ്മൾ പലരും ഗേറ്റ് വയ്ക്കാനുള്ള സ്ഥലത്തെയാണ് അത് പറയുന്നത്.
മറ്റൊന്ന് മുറ്റത്തുനിന്ന് വീട്ടിലേക്ക് കയറാനുള്ള പ്രധാന വാതിലിൽ. അങ്ങനെ രണ്ട് പ്രവേശന കവാടങ്ങളാണ് ഒരു വീടിന് ഉണ്ടായിരിക്കുക. ഇത്തരത്തിൽ ഈ പ്രവേശന കവാടങ്ങൾ രണ്ടും നേരെ രേഖയിൽ ആയിരിക്കാൻ ഒരിക്കലും പാടുള്ളതല്ല. കൂടാതെ കന്നിമൂലയിലേക്ക് വഴി വന്നുചേരുന്നത് തെറ്റായ ഒരു കാര്യമാണ്. ആ വീട്ടിൽ എത്ര തന്നെ പ്രതാപിയായ ഒരു വ്യക്തി താമസിച്ചാലും വഴി കന്നിമൂലയിലേക്കാണ് വന്നു കയറുന്നത്.
എങ്കിൽ അതായത് തെക്ക് പടിഞ്ഞാറ് ഭാഗത്താണ് വന്നു കയറുന്നത് എങ്കിൽ ഉറപ്പായും ആ വീടും വീട്ടിലുള്ളവരും മുടിഞ്ഞുപോകാനായി സാധ്യത കൂടുതലാണ്. കൂടാതെ വടക്കു കിഴക്ക് മൂല അതായത് ഐശ്വര്യം കൊണ്ടുവരുന്ന ഈശാന കോണിലേക്ക് ആണ് വഴിമുഖം വന്ന് നിൽക്കുന്നത് എങ്കിൽ അത് വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.