നമുക്ക് അറിയാം വാത രോഗങ്ങളിൽ ഏറ്റവും വില്ലൻ എന്ന് പറയുന്ന ഒന്നാണ് ആമ വാതം എന്ന് പറയുന്നത്. പല തരത്തിലുള്ള വാത രോഗങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കാഠിന്യവും വേദനയും ഉള്ളത് ആമവാതത്തിനാണ്. കൃത്യ സമയത്ത് ചികിത്സ എടുക്കാതെ ആമവാതം ആണ് എന്ന് ഡയഗ്നോസ് ചെയ്യാതെ ഇരുന്നാൽ നമ്മൾ ആമയെ പോലെ ആകും അതായത് കിടപ്പിലാകും എന്നാണ് വ്യക്തമാക്കുന്നത്. ആമവാദം എന്ന് പറയുന്നത് ആഴ്ചയിലോ മാസങ്ങളിലോ ഒക്കെ ആയിരിക്കാം ലക്ഷണങ്ങൾ കാണിക്കുക.
പല ആളുകളിലും പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിരിക്കും കാണിക്കുക. ആമവാതം നിങ്ങളുടെ ശരീരത്തിൽ പിടിപെട്ടാൽ ശരീരത്തിൽ മുകൂട്ടി ചില ലക്ഷണങ്ങളൊക്കെ കാണിക്കാറുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമതായി പറയുന്നത് തളർച്ചയാണ്. തളർച്ച എന്ന് പറയുന്നത് ഏതോരു ലക്ഷണം വരുന്നതിനു മുൻപ് വാത രോഗങ്ങളിൽ മുൻകൂട്ടി കാണിക്കുന്ന ലക്ഷണമാണ്.
രണ്ടാമതായി പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്തിന് മരവിപ്പ് വരുക. ഇത് കുറച്ചുനേരം ഒരു നിമിഷങ്ങളോളം മാത്രമുള്ള മരവിപ്പ് അല്ലെങ്കിൽ നീണ്ടുനിൽക്കുന്നതോ ആയിരിക്കും. നമ്മൾ ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ കൂടുതൽ സമയം ഇരുന്ന് എഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിന് മരവിപ്പ് അനുഭവപ്പെടുക. ഇതും വാത രോഗങ്ങളുടെ മറ്റൊരു ലക്ഷണമാണ്.
മൂന്നാമതായി പറയുന്നത് സന്ധികളിൽ വരുന്ന മരവിപ്പാണ്. അതായത് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ വെറുതെ ഇരിക്കുന്ന സമയത്ത് പോലും സന്ധികൾ മടക്കുവാൻ സാധ്യമാകാതെ വരുകയും നിർത്തുവാനുള്ള ബുദ്ധിമുട്ട് ഇവ കൂടുതലായി കാണാറുള്ളത് കൈകളിലാണ്. ഇതും ഒരു വാത രോഗത്തിന്റെ ആദ്യ ലക്ഷണമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam