പ്രാർത്ഥനയ്ക്ക് 18! വീഡിയോ കോൾ വിളിച്ച് വീട്ടുകാർക്കൊപ്പം പ്രാർത്ഥന പിറന്നാൾ ആഘോഷിക്കുകയാണ്. | Prertana Is Celebrating Birthday With Her Family By Making a Video Call.

Prertana Is Celebrating Birthday With Her Family By Making a Video Call : ആരാധകർ ഒന്നടക്കം ഒട്ടേറെ സ്നേഹിക്കുന്ന താരകുടുംബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും കുടുംബം. താരകുടുംബത്തിൽ ഉള്ള എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ളത് കൊണ്ട് തന്നെ ആരാധകർക്ക് ഒട്ടേറെ പ്രിയവും കൂടിയാണ്. ഈയടുത്ത് ആയിരുന്നു ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ലണ്ടനിലേക്ക് തന്റെ ഉപരിപഠനത്തിന് ആവശ്യമായി യാത്ര പുറപ്പെട്ടത്. ആദ്യമായി വീട്ടുകാരെ വിട്ടുനിൽകേണ്ടി വന്ന പ്രാർത്ഥന പൊട്ടി കരയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

   

ലണ്ടനിലേക്ക് പോയി വെറും മാസങ്ങൾ പിന്നിട്ടപോൽ എന്റെ മകളെ എനിക്ക് കാണുവാൻ തോന്നുന്നു എന്ന പൂർണമായുടെ വാക്കുകൾ ഓരോ മലയാളി പ്രേക്ഷകരെയും വളരെയേറെ വിഷമപ്പെടുത്തുന്ന ഒന്ന് തന്നെയായിരുന്നു. മകളെ വിട്ട് അകന്ന് നിൽക്കുന്ന വേർപാടിന്റെ വിഷമത്തിലാണ് പൂർണിമ ഇപ്പോൾ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് മറ്റൊരു സന്തോഷ വാർത്തയാണ്.

മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. എല്ലാ പ്രാവശ്യവും തന്റെ പിറന്നാൾ വീട്ടുകാരോടൊപ്പം ആഘോഷമാക്കുമ്പോൾ ഇപ്രാവശ്യം ലണ്ടനിൽ പിറന്നാൾ ആഘോഷിക്കുകയാണ്. പ്രാർത്ഥന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രാർത്ഥന പങ്കുവെച്ചെത്തിയ ഈ ചിത്രത്തിന് തൊട്ടു താഴെ തന്നെ അമ്മ പൂർണിമയുടെ മറുപടി ” 18looks good on you “എന്നാണ്.

അനേകം താരങ്ങളും ആരാധകരുമാണ് പ്രാർത്ഥന പങ്കുചേച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ കടനെത്തുന്നത്. പിറന്നാൾ ദിവസം വീട്ടുകാർക്ക് വീഡിയോ കോൾ വിളിച്ച് ലണ്ടനിൽ നിന്ന് പ്രാർത്ഥന കേക്കുമുറിച്ച് മധുരം പങ്കിട്ടുകൊണ്ട് പിറന്നാൾ ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് താരം പങ്കുവെച്ച ഈ ചിത്രം. കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *