നിങ്ങളുടെ നിരവധിയായ ആഗ്രഹങ്ങൾ നടക്കണമെന്നുണ്ടെങ്കിൽ ഈ വഴിപാട് ചെയ്യുക…

നാം ഓരോരുത്തരും ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് നടന്നു കിട്ടണം എന്ന് എപ്പോഴും ആശിക്കാറുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ തന്നെ നടത്തിയെടുക്കാവുന്നതാണ്. നിങ്ങൾക്ക് ഏവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു ദേവൻ ആണ് ശിവഭഗവാൻ. ശിവ ഭഗവാന്റെ അനുഗ്രഹത്താൽ നിങ്ങളുടെ ഏത് ആഗ്രഹവും വളരെ പെട്ടെന്ന് നടന്ന് കിട്ടുന്നതായിരിക്കും.

   

അതിനായി നിങ്ങൾ ശിവക്ഷേത്രം തിരഞ്ഞെടുക്കണമെന്ന് മാത്രം. കൂടാതെ ഈ വഴിപാട് 2 തിങ്കളാഴ്ചകളിൽ ആയിട്ടാണ് ചെയ്യേണ്ടത്. ഈ വഴിപാട് ചെയ്യുന്നതിന് മുൻപായി നിങ്ങൾ വ്രതം എടുക്കേണ്ടതാണ്. അതായത് തിങ്കളാഴ്ചയ്ക്ക് തലേദിവസമായി വരുന്ന ഞായറാഴ്ച ത്രിസന്ധ്യ സമയത്ത് കുളിച്ച് ശുദ്ധിയോട് കൂടി വിളക്ക് തെളിയിച്ച വ്രതം ആരംഭിക്കേണ്ടതാണ്. ഈ വ്രതം എടുക്കുമ്പോൾ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല എന്ന് മാത്രമല്ല മത്സ്യമാംസാദികളും ലഹരി വസ്തുക്കളും ഉപേക്ഷിക്കേണ്ടതാകുന്നു.

കൂടാതെ നാം ഇത്തരത്തിൽ തലേദിവസം വ്രതം എടുക്കുകയും പിറ്റേദിവസം അതായത് തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി അതായത് ശിവക്ഷേത്രത്തിലെത്തി ശിവ ഭഗവാനെ ഒരു കരിക്ക് കരുതിവെക്കുക. ഇത്തരത്തിൽ കരിക്ക് ക്ഷേത്ര നടയിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതോടൊപ്പം തന്നെ നീല ശംഖ് പുഷ്പങ്ങൾ കൊണ്ട് അഷ്ടോത്തര അർച്ചന ചെയ്യിക്കുകയും വേണം. ഇതിനായി നേരത്തെ തന്നെ ക്ഷേത്രങ്ങളിൽ ഏർപ്പാട് ചെയ്യേണ്ടതാണ്.

ഇല്ലെങ്കിൽ ക്ഷേത്രത്തിൽ നാം വഴിപാട് നടത്താനായി ചെല്ലുമ്പോൾ ശംഖുപുഷ്പങ്ങൾ ലഭിചെന്ന്‌ വരില്ല. കൂടാതെ പിന്നീട് അടുത്ത ഞായറാഴ്ചയും ഇതുപോലെതന്നെ സന്ധ്യാസമയത്ത് വ്രതം അനുഷ്ഠിക്കേണ്ടതാണ്. അതോടൊപ്പം തന്നെ പിറ്റേദിവസം തിങ്കളാഴ്ച ക്ഷേത്രത്തിൽ എത്തുകയും ശിവ ഭഗവാനെ കൂവള മാല സമർപ്പിക്കുകയും രുദ്രസക് പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.