വിഷുവിനായി നിങ്ങളുടെ വീടും പരിസരവും ഇത്തരത്തിൽ ഒന്ന് ഒരുക്കി നോക്കൂ…

ഇതാ വീണ്ടും ഒരു വിഷുക്കാലം വന്നിരിക്കുന്നു. വിഷുവിന് മുൻപായി നിങ്ങൾ എന്ത് തരത്തിലുള്ള ഒരുക്കങ്ങളാണ് നിങ്ങളുടെ വീടുകളിൽ നടത്താറുള്ളത്. ആദ്യമായി തന്നെ വിഷുവിന് നിങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് തന്നെയാണ്. വീട്ടിലെ പഴയ പഴയ സാധനങ്ങൾ എല്ലാം മാറ്റുകയും പുതിയ സാധനങ്ങൾ കൊണ്ടുവന്ന് വയ്ക്കുകയും അങ്ങനെ വീട്ടിൽ ഐശ്വര്യം നിറയ്ക്കുകയും ചെയ്യേണ്ടതു തന്നെയാണ്.

   

ഇതിനായി നാം ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് നമ്മുടെ വീടിനും പരിസരത്തും ആയി കന്നിമൂലയിൽ തന്നെയാണ്. കനിമൂലയിൽ നാം എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല എന്ന് പറയുന്നത്. ഇവിടം ഏറ്റവും വൃത്തിയായി ഇരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. ഇവിടെ യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും നാം നിറച്ചുവെക്കാൻ പാടുള്ളതല്ല. ഏറ്റവും വൃത്തിയായി തന്നെ ഇവിടെ ഉണ്ടായിരിക്കണം. കൂടാതെ അവിടെ ജലത്തിന്റെ സാന്നിധ്യവും ഉണ്ടാവരുത്.

പ്രത്യേകമായി മലിനജലത്തിന്റെ സാന്നിധ്യം ഉണ്ടാകരുത്. കൂടാതെ പൂജാമുറിയും ഏറെയധികം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പൂജ മുറിയിലാണ് നാം കണികാണുന്ന ഇടം. അവിടം ഏറ്റവും വൃത്തിയായി തന്നെയിരിക്കണം. പൂജാമുറിയിൽ നാം ഉപയോഗിക്കുന്നതും അല്ലാത്തതുമായ എല്ലാതരം വിളക്കുകളും കഴുകി വൃത്തിയാക്കി തുടക്കേണ്ടത് തന്നെയാണ്. കൂടാതെ കണികാണാനായി ഒരുക്കിവയ്ക്കുന്ന സ്ഥലവും ഏറ്റവും വൃത്തിയാക്കേണ്ടതാണ്.

വീട്ടിലുള്ള പഴയ പൊട്ടിയ വിഗ്രഹങ്ങളെല്ലാം മാറ്റുകയും ഉടഞ്ഞതും കീറിയതും ആയ ഭഗവാന്റെ ചിത്രങ്ങളെല്ലാം മാറ്റി പുതിയത് വയ്ക്കുകയും വേണം. പഴയ പ്രസാദത്തിന്റെ ഉണങ്ങിയ ഇലകളെല്ലാം മാറ്റുകയും വേണം. വൃത്തിയുള്ള വസ്ത്രങ്ങൾ നാം വീട്ടിൽ ഉപയോഗിക്കുകയും. ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം നശിച്ചവ മാറ്റി പുതിയത് ആക്കേണ്ടതാണ്. കൂടാതെ നമ്മുടെ വീട്ടിലുള്ള തുളസിത്തറയും ഏറ്റവും വൃത്തിയായി വെക്കേണ്ടത് തന്നെയാണ്. കണികാണുന്നതുപോലെ തന്നെ പ്രധാനമാണ് തുളസിത്തറ വലം വയ്ക്കുന്നതും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.