നാം വീട് വയ്ക്കുമ്പോൾ എല്ലാവരും വാസ്തു നോക്കാറുണ്ട്. എന്നാൽ വാസ്തു നോക്കാതിരിക്കുകയും തെറ്റായ ദിശയിൽ വീട് വയ്ക്കുകയും ചെയ്യുകയാണ് എങ്കിൽ നമുക്ക് ദോഷങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ഒരുകാലത്തും നമ്മുടെ വീടുകളിൽ ഉയർച്ച ഉണ്ടായിരിക്കുകയില്ല. നമ്മുടെ വീട്ടിൽ നിന്ന് ധനം എപ്പോഴും ചോർന്നു പോകുന്നതായിരിക്കും. അതുകൊണ്ടുതന്നെ വാസ്തുപരമായി വീട് വയ്ക്കുന്നതിനും അതുപോലെ തന്നെ മറ്റു വീട്ടിലെ പല വസ്തുക്കൾക്കും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങൾ തന്നെയാണ് ഉള്ളത്.
അതിൽ ആദ്യമായി തന്നെ നമ്മുടെ വഴിയെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ വഴി യഥാർത്ഥ സ്ഥാനത്ത് അല്ല വന്നിരിക്കുന്നത് എങ്കിൽ നമ്മുടെ വീട്ടിൽ ഒരിക്കലും ഉയർച്ചയും ഉന്നതിയും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ ശരിയായ ദിശയിൽ വഴി വരേണ്ടത് ഉത്തമമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ തെക്കുപടിഞ്ഞാറ് മൂലയിലും പ്രധാന വാതിലിന് നേരെയുമായും ഒരിക്കലും വഴിവന്നു നിൽക്കാൻ പാടുള്ളതല്ല.
ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. എന്നാൽ വടക്കുകിഴക്കുഭാഗത്ത് വഴിവന്നു നിൽക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യമാണ്. നിങ്ങളുടെ വഴി പടിഞ്ഞാറെ മൂല അല്ലെങ്കിൽ പ്രധാന വാതിലിന് നേരെയാണ് വന്നിരിക്കുന്നത് എങ്കിൽ അത് മാറ്റി സ്ഥാപിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം നിങ്ങൾക്ക് അത് ദോഷകരമാണ്. വാസ്തുപരമായി പ്രാധാന്യമുള്ള മറ്റൊന്നാണ് കിണർ. കിണർ യതാ സ്ഥലത്ത് അല്ലെങ്കിൽ വീടുകൾക്ക് ദോഷങ്ങൾ അനുഭവിക്കാൻ ആയിട്ടുള്ള സാഹചര്യം കൂടുതലാണ്.
അതുകൊണ്ട് തന്നെ വടക്കുഭാഗത്തോ വടക്കുകിഴക്കുഭാഗത്തോ കിണർ വരുന്നത് ഏറ്റവും ഉത്തമമാണ്. ശുദ്ധജലത്തിന്റെ മാർഗ്ഗങ്ങൾ എല്ലാം വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നത് ഉത്തമമാണ്. എന്നാൽ ഇത് തെക്ക് അല്ലെങ്കിൽ പടിഞ്ഞാറുഭാഗത്ത് വരുന്നത് തീർത്തും ഉത്തമമായ കാര്യമല്ല. ഇത്തരത്തിൽ വരുകയാണ് എങ്കിൽ അത് തീർത്തും മാറ്റി സ്ഥാപിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.