നിങ്ങൾ രാവിലെ നേരത്തെ തന്നെ കുളിക്കുന്നവർ ആണെങ്കിൽ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം…

കുളിക്കുക എന്നത് അത്ര നിസ്സാരമായി കാണാവുന്ന ഒരു പ്രക്രിയയല്ല. നമ്മുടെ ശരീരത്തെ ശുദ്ധമാക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ മനസ്സിനെയും തണുപ്പിക്കുന്ന ഒരു പ്രവർത്തി തന്നെയാണ് ഇത്. നാം ഏവരും കുളിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. കുളിച്ചാൽ നമ്മുടെ ശരീരത്തിന് ഒരു പ്രത്യേക സുഖം ലഭിക്കാറുണ്ട്. ഒരു പ്രത്യേക തണുപ്പും കുളിരും ഉണർവും എല്ലാം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ നാം ഏവരും നിർബന്ധമായി കുളിക്കുന്നവരാണ്.

   

എന്നാൽ കുളിക്ക് പ്രധാനമായും പല സമയങ്ങളും പരാമർശിക്കുന്നുണ്ട്. അതിൽ രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ അതായത് നാലുമണി മുതൽ അഞ്ചു മണി വരെയുള്ള കുളിയെ മുനി സ്നാനം എന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് കുളിക്കുകയാണെങ്കിൽ നമ്മുടെ ആരോഗ്യം വർദ്ധിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാൽ അഞ്ചുമണി മുതൽ 6 മണി വരെയുള്ള സമയത്ത് കുളിക്കുന്നവരാണ്.

നിങ്ങളെങ്കിൽ അതിനെ ദേവീ സ്നാനം എന്നാണ് പറയുന്നത്. ഇത് ഏറെ മനസ്സൗഖ്യം നൽകുന്നു. എന്നാൽ 6 മണി മുതൽ 8 മണി വരെ കുളിക്കുന്നതിന് മനുഷ്യസ്നാനം എന്നാണ് പറയുന്നത്. നാം ഏവരും ഈ സമയത്ത് കുളിക്കുന്നവർ ആയിരിക്കാനാണ് സാധ്യത. ഇത് ഐക്യം സന്തോഷം എന്നിവയെല്ലാം വർധിക്കുന്നതിന് കാരണമാകുന്നു. എന്നാൽ 8:00 മണിക്ക് ശേഷം കുളിക്കുന്നവരാണ് എങ്കിൽ അത് പല കാരണങ്ങളാലാവാം.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കൊണ്ടാകാം ജോലിയുടെ തിരക്കു കൊണ്ടാകാം മറ്റ് പല കാരണങ്ങളാലും എട്ടുമണിക്ക് ശേഷം കുളിക്കുന്ന കുളിയെ രാക്ഷസ സ്നാനം എന്നാണ് പറയുന്നത്. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ടുതന്നെ ആ സമയത്തുള്ള കുളിപരമാവധി ഒഴിവാക്കേണ്ടത് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.