എല്ലാം വീട്ടമ്മമാരുടെയും അടുക്കള ജോലികളെല്ലാം തന്നെ വളരെ പെട്ടെന്ന് ചെയ്തു തീർക്കാൻ കഴിയുന്ന കുറച്ച് ടിപ്സുകളാണ് ഇത്. മല്ലിയില ഇട്ട് കറി വയ്ക്കുന്നത് നമുക്ക് ഓരോരുത്തർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. കറികളിൽ മല്ലിയിലയുടെ ആ മണം അത് ഒരു സ്പെഷ്യൽ തന്നെയാണ്. എന്നാൽ നമ്മൾ കടകളിൽ നിന്നെല്ലാം മല്ലിയില അല്പം കൂടുതൽ വാങ്ങിച്ചാലോ വളരെ പെട്ടെന്ന് തന്നെ അവ കേടായി പോകുന്നു. നമ്മൾ ഒരു കറിയിലേക്ക് എടുത്തിട്ട് അതിനുശേഷം ഫ്രിഡ്ജിൽ വെച്ച് അടുത്ത കറിയിലേക്ക് ഉപയോഗിക്കുവാൻ ആയി നോക്കുമ്പോഴേക്കും മല്ലിയില ചീഞ്ഞു പോയിട്ടുണ്ടാകും.
മല്ലിയിലയും അതുപോലെതന്നെ വെളുത്തുള്ളിയും ഒരുപാട് നാളുകൾ വരെ കേടുകൂടാതെ സൂക്ഷിച്ചു എടുക്കുവാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പും തന്നെയാണ് ഇപ്പോൾ നിങ്ങളോട് ഞാൻ പറയാൻ പോകുന്നത്. അതുപോലെതന്നെ എങ്ങനെ വളരെ പെട്ടെന്ന് തന്നെ വെളുത്തുള്ളി ഒരു കിലോയിൽ അധികം നന്നാക്കി എടുക്കാം. ആദ്യം നമുക്ക് മല്ലിയില എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. മല്ലിയിലയുടെ വേര് കട്ട് ചെയ്ത് മാറ്റിയതിനുശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിക്കുക.
ഇനി ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും കൂടി ചേർക്കാം. ഇനി ഈ വിനാഗിരി വെള്ളത്തിൽ മല്ലിയില വൃത്തിയായി കഴുകി എടുത്തതിന് ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് നന്നായി കഴുകിയെടുക്കുക. ശേഷം ടവ്വലിലേക്ക് വെച്ച് വെള്ളമെല്ലാം തുടച്ചെടുത്ത് ഒരു പാത്രത്തിൽ ഇട്ട് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് നാൾ കേടുകൂടാതെ നല്ല ഫ്രഷ് മല്ലിയിലയായി സൂക്ഷിക്കുവാൻ സാധിക്കും. ഇനി വെളുത്തുള്ളിയുടെ തോല് എങ്ങനെ കളയാം എന്നുണ്ടെങ്കിൽ ഒരു ചീനച്ചട്ടിയും നിങ്ങൾക്ക് എത്രയാണോ വെളുത്തുള്ളിയുടെ തൂവല് കളഞ്ഞു കിട്ടേണ്ടത് വെളുത്തുള്ളി നല്ല ചൂടിൽ ഒന്ന് ചൂടാക്കി എടുക്കുക.
ചൂടെല്ലാം ഒന്ന് കുറഞ്ഞുവരുന്ന സമയത്ത് നല്ല കൈ ഉപയോഗിച്ച് നല്ല രീതിയിൽ കൂട്ടി തിരുമ്പി കഴിഞ്ഞാൽ വെളുത്തുള്ളി നിന്നുള്ള തൊലികളെല്ലാം അടർന്നു വരുന്നതായി നിങ്ങൾക്ക് കാണുവാൻ സാധിക്കും. അത്രയും എളുപ്പത്തിൽ നമുക്ക് എത്ര കിലോ വേണമെങ്കിലും ഈ ഒരു മെത്തേഡിൽ ചെയ്തെടുക്കാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയാൻ താഴെയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.