This Is How Wives Should Wear Sindoor : ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിന് വേണ്ടിയിട്ടാണ് സീത ദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നത്. അതുപോലെതന്നെ ഹൈദവവിശ്വാസപ്രകാരം ശിവ ഭഗവാന്റെ അടുത്തുനിന്ന് ദുഷ്ട ശക്തികൾ എല്ലാം വിട്ടുനിൽക്കാൻ വേണ്ടി പാർവതി ദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നു. ഒരു സുമംഗലയായ സ്ത്രീ സിന്ദൂരം അണിയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ലക്ഷ്മി ദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ നെറുക് എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെ സിന്ദൂരം നെറുകയിൽ അണിയുമ്പോൾ അങ്ങനെ ചുമ്മാ എടുത്ത് അണിയുവാൻ സാധിക്കുകയില്ല. അത് വളരെ പവിത്രമായിട്ട് വേണം സിന്ദൂരം നെറുകയിൽ അണിയുവാൻ. കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി മാത്രമേ സിന്ദൂരം നെറുകയിൽ അണിയുവാൻ പാടുള്ളൂ. ഒരുങ്ങുന്ന സമയത്ത് അണിയാം അതല്ലെങ്കിൽ കുളിച്ച് ശുദ്ധിയായി നമ്മുടെ വീടിന്റെ പൂജ മുറിയിൽ ആണെങ്കിലും സിന്ദൂരം എടുത്ത് അണിയുന്നത് യാതൊരു തെറ്റും ഇല്ല.
സുന്ദരം നമ്മുടെ നെറുകയിൽ തൊടുമ്പോൾ സിന്ദൂര രേഖയിൽ തന്നെ അണിയണം എന്നാണ് ഉത്തമം. എന്നാൽ പലരും സൈഡിലും ഇരുവശങ്ങളിലുമൊക്കെയായിട്ട് സിന്ദൂരം അണിയുന്നു. സിന്ദൂരം തൊടുന്നത് കൊണ്ട് എങ്ങനെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ശാസ്ത്ര പരമായുള്ള പഠനങ്ങളിൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ നമ്മുടെ വിശ്വാസപ്രകാരം തന്നെ ഇത് ചെയ്യുകയാണ് എങ്കിൽ സിന്ദൂരം നല്ല വ്യക്തമായിട്ട് അണിയേണ്ടത് എന്ന് പറയുന്നത് സിന്ദൂര രേഖയിൽ തന്നെയാണ്.
അതുപോലെതന്നെ സിന്ദൂരം അണിയേണ്ട അളവ് എന്ന് പറയുന്നത് സിന്ദൂര രേഖയിൽ കൃത്യമായി തൊടുന്ന ആ ഒരു രീതിയാണ് സിന്ദൂരം അണിയേണ്ട അളവ് എന്ന് പറയുന്നത്. പാർവതി ദേവിയെ സ്മരിച്ചുകൊണ്ട് വേണം സിന്ദൂരം അണിയുവാൻ. ഇങ്ങനെ അണിയുകയാണ് എങ്കിൽ സിന്ദൂരം അണിയുന്ന സ്ത്രീകളുടെ ഭർത്താവിനെ ദീർഘായുസ്സും ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories