ജന്മനക്ഷത്ര പ്രകാരം നിങ്ങൾ ഏത് ക്ഷേത്രത്തിലാണ് പോയി പ്രാർത്ഥിക്കേണ്ടത് എന്ന് അറിയേണ്ടേ…

നാം ഓരോരുത്തരും വിവിധങ്ങളായ ദേവി ദേവന്മാരോട് പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിലെ പ്രത്യേക ആവശ്യങ്ങൾ സന്തോഷങ്ങൾ ദുഃഖങ്ങൾ എല്ലാം നാം ദേവി ദേവന്മാരോട് പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ ജന്മനക്ഷത്രഫലമായി നാം ഓരോ പ്രത്യേക ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് വലിയ അനുഗ്രഹങ്ങളാണ് ലഭിക്കാൻ പോകുന്നത്. അത്തരത്തിൽ ഏതെല്ലാം ക്ഷേത്രങ്ങളിലാണ് ഓരോ നക്ഷത്രക്കാരും പോകേണ്ടത് എന്ന് നമുക്ക് അറിയാം.

   

അതിനായി അശ്വതി നക്ഷത്രക്കാർ പോകേണ്ട ക്ഷേത്രം ഏതാണെന്നല്ലേ. കണ്ണൂർ വൈദ്യനാഥ ക്ഷേത്രത്തിലാണ് അശ്വതി നക്ഷത്രക്കാർ പോയി പ്രാർത്ഥിക്കേണ്ടത്. ഭരണി നക്ഷത്രക്കാർ പോയി പ്രാർത്ഥിക്കേണ്ട ക്ഷേത്രം കൊല്ലം തൃക്കടവൂർ ക്ഷേത്രമാണ്. അവിടെ പോയിട്ടാണ് ഭരണി നക്ഷത്രക്കാർ പ്രാർത്ഥിക്കേണ്ടത്. കാർത്തിക നക്ഷത്രക്കാർ പോയി പ്രാർത്ഥിക്കേണ്ട ക്ഷേത്രം ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രമാണ്. അവർ അവിടെ പോയിട്ടാണ് പ്രാർത്ഥിക്കേണ്ടത്. രോഹിണി നക്ഷത്രക്കാർ പോയി പ്രാർത്ഥിക്കേണ്ട ക്ഷേത്രം തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രമാണ്.

മകീരം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് പെരുന്നാ മുരുക ക്ഷേത്രത്തിലാണ്. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലാണ്. ഇത്തരത്തിൽ പുണർതം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിലാണ്. പൂയം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് പയ്യന്നൂർ മുരുകൻ ക്ഷേത്രത്തിലാണ്.

കൂടാതെ ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലാണ്. അതുവഴി അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭ്യമാകുന്നു. മകം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലാണ്. പഴവങ്ങാടി ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നെല്ലാം നാം കേട്ടിട്ടുണ്ടല്ലോ. പൂരം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ പോയി പ്രാർത്ഥിക്കേണ്ടത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.