വിളക്ക് കൊളുത്തിയതിനുശേഷം അണയ്ക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നറിയേണ്ടേ…

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഹൈന്ദവ വീടുകളിൽ രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്താറുണ്ട്. വീട്ടിലുള്ള സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികളാണ് ഇത്തരത്തിൽ നിലവിളക്ക് കൊടുത്താറുള്ളത്. നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ നിലവിളക്ക് കൊളുത്തി അണയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പലർക്കും അറിയാത്തതുകൊണ്ട് പല തെറ്റുകളും ഉണ്ടാകാറുണ്ട്. എന്നാൽ നിലവിളക്ക് കൊളുത്തുമ്പോൾ വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

   

നിലവിളക്ക് നമ്മുടെ വീടുകളിൽ കൊളുത്തിയതിനുശേഷം വളരെ പെട്ടെന്ന് തന്നെ പല കാരണത്താലും അണച്ചു കളയുന്നത് തികച്ചും തെറ്റായ ഒരു കാര്യം തന്നെയാണ്. നാം വീടുകളിൽ നിലവിളക്ക് കത്തിച്ചതിനു ശേഷം 40 മിനിറ്റ് സമയം അണയ്ക്കരുത്. അതിനുശേഷം മാത്രമേ നിലവിളക്ക് അണയ്ക്കാൻ പാടുള്ളതുള്ളൂ. നിലവിളക്ക് കൈകൊണ്ട് വീശിയോ ഊതിയോ അണക്കാൻ പാടുള്ളതല്ല. മറിച്ച് നമ്മുടെ കൈകൾ വെച്ച് തിരി എണ്ണയിലേക്ക് താഴ്ത്തി അത് അണയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് സൂര്യ ഭഗവാൻ കടലിൽ മുങ്ങിത്താഴുന്നതിന് സൂചിപ്പിക്കുന്നു.

അതായത് അസ്തമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ അല്പം മന്ത്രങ്ങൾ ജപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചന്ദ്രദേവനെ സ്തുതിച്ചു കൊണ്ടുള്ള മന്ത്രങ്ങളാണ് വൈകിട്ട് വിളക്ക് അണയ്ക്കുമ്പോൾ ചൊല്ലേണ്ടത്. എന്നാൽ രാവിലെ സമയം കത്തിച്ചുവച്ച വിളക്ക് അണയ്ക്കുമ്പോൾ സൂര്യഭഗവാന്റെ മന്ത്രങ്ങളാണ് ചൊല്ലേണ്ടത്. വിളക്ക് അണച്ചതിനു ശേഷം കൈകൾ കൂപ്പി ശിവഭഗവാനെ പ്രാർത്ഥിക്കുകയും ഓം നമശിവായ എന്ന മന്ത്രം ഒന്ന് ചൊല്ലുകയും വേണ്ടതു തന്നെയാണ്.

വിളക്ക് കത്തിച്ചതിനു ശേഷമുള്ള തിരി അപ്പോൾ തന്നെ എടുത്ത് മുറ്റത്തേക്ക് തുളസിത്തറയിലേക്കോ വലിച്ചെറിയാൻ പാടുള്ളതല്ല. അപ്രകാരം ചെയ്താൽ അത് പൂച്ചയോ കിളികളോ മറ്റോ വന്ന് എടുത്തു കൊണ്ടു പോകും. ഇത്തരത്തിൽ ചെയ്യുന്നത് വളരെ തെറ്റാണ്. അത് നിങ്ങൾക്ക് ദോഷഫലങ്ങളാണ് നൽകുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള തിരികൾ ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുകയോ വീട്ടിൽ പുകക്കാനായി ഉപയോഗിക്കുകയോ വേണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.