വീട്ടുവളപ്പിൽ വയ്ക്കാൻ പറ്റിയ സസ്യലതാദികൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

നമ്മുടെ വീട്ടുവളപ്പിൽ അതായത് മുറ്റത്ത് പലതരത്തിലുള്ള സസ്യലതാദികൾ നാം പലപ്പോഴും വച്ചു പിടിപ്പിക്കാറുണ്ട്. വീടിനെ മുൻവശത്തായി പല പൂച്ചെടികളും വീടിന് ചുറ്റുമായി പല ആദായം ലഭിക്കുന്ന വൃക്ഷങ്ങളും ചെടികളും എല്ലാം വെച്ച് പിടിപ്പിക്കുന്നവരാണ് നാം. എന്നാൽ ചില വാസ്തു ആചാര്യന്മാരുടെ വാക്കുകേട്ട് പലതും നാം വെട്ടിനിർത്താറുണ്ട്. അതിനുമുൻപ് കുറച്ചു കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടത് ഉണ്ട്. വീടിന് മുകളിൽ പണം കായ്ക്കുന്ന മരം വന്നാലും വെട്ടി വീഴ്ത്തണം.

   

എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് എത്ര തന്നെ ലാഭവും ആദായവും കിട്ടുന്ന മരമായാലും വീടിനെ ആപത്തായി നിൽക്കുകയാണെങ്കിൽ അത് മാറ്റുക തന്നെ വേണം. എന്നിരുന്നാലും വീടിനു ചുറ്റുമായി ആ മരം ഈ മരം അങ്ങനെ പല മരങ്ങൾ നിൽക്കുന്നത് നന്നല്ല എന്ന് പറയുന്നവരുണ്ട്. മരം ഒരു വരം തന്നെയാണ്. അതുകൊണ്ട് നമ്മുടെ വീടിനെ ഒരു മരങ്ങളും ഒരിക്കലും ദോഷമല്ല. എന്നാൽ ഇവ നിൽക്കുന്ന സ്ഥാനങ്ങൾ അല്പം ശ്രദ്ധിച്ചാൽ മാത്രം മതി.

അപ്രകാരത്തിൽ നമ്മുടെ വീടിൻറെ സ്ഥാനങ്ങൾക്കനുസരിച്ച് കിഴക്കുഭാഗത്ത് പ്ലാവ് നൽകുന്നത് ഏറ്റവും ഉത്തമമാണ്. വീടിൻറെ പടിഞ്ഞാറ് ഭാഗത്തായി തെങ്ങ് നിൽക്കുന്നത് നല്ലതാണ്. വീടിൻറെ വടക്കുഭാഗത്തായി മാവുള്ളതാണ് നല്ലത്. തെക്ക് ഭാഗത്ത് പുളിമരം എന്നിവയെല്ലാം വരുകയാണെങ്കിൽ വീട്ടിൽ ഉത്തമമായ സ്ഥാനങ്ങൾ തന്നെയാണ് ഈ വൃക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. വീടിൻറെ കന്നിമൂലയിൽ ആയി നാം കറുക നട്ടുവളർത്തുന്നത് ഏറ്റവും നല്ലതാണ്. അല്പം കറുകയല്ല.

അത്യാവശ്യത്തിന് കറുക തഴച്ചുവളർന്നു പടർന്നു പന്തലിക്കാൻ പാകത്തിന് നട്ടുവളർത്തുന്നത് ഏറ്റവും ശ്രേഷ്ഠം തന്നെയാണ്. കൂടാതെ കന്നിമൂലയിൽ തുളസിച്ചെടി നിൽക്കുന്നത് അത്യുത്തമമാണ്. കന്നിമൂലയിൽ മാത്രമല്ല കഴിവും വിധത്തിൽ വീടിനു ചുറ്റുമായും തുളസിച്ചെടി നിൽക്കുന്നത് ഉത്തമം തന്നെയാണ്. വാഴ, കവുങ്ങ്, മുല്ല, കറിവേപ്പില തുടങ്ങിയവയെല്ലാം കന്നിമൂലയിൽ വരുന്നത് ഏറ്റവും നല്ലതുതന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.