പൂർണ്ണ ഭക്തിയോടുകൂടെ വേണം ഈ വഴിപാട് ചെയ്യാൻ. ദേവി ക്ഷേത്രത്തിലാണ് ഈ വഴിപാട് ചെയ്യേണ്ടത് അത് ഏത് ദേവി ക്ഷേത്രം ആയാലും കുഴപ്പമില്ല. മൂന്നാഴ്ചകൾ ആയിട്ടാണ് ഈ വഴിപാട് ചെയ്യേണ്ടത്. മൂന്നു വെള്ളിയാഴ്ചകൾ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ വഴിപാട് ആർക്കുവേണ്ടിയാണ് ചെയ്യുന്നത് ആ വ്യക്തി ചെയ്യുന്നതാണ് ഏറെ ഉത്തമം പ്രത്യേകിച്ച് സ്ത്രീകൾ ഇത് ചെയ്യുന്നതാണ് നല്ലത്.
ആദ്യത്തെ വെള്ളിയാഴ്ച ദിവസം നിങ്ങൾ ക്ഷേത്രദർശനം നടത്തണം. അമ്മയെ കണ്ടു തൊഴുത് നിങ്ങളുടെ ആവശ്യങ്ങൾ അമ്മയോട് പറയുക. നാരങ്ങാ മാല ആണ് അന്നേദിവസം നിങ്ങൾ ദേവിക്ക് ചാർത്തേണ്ടത്. ശേഷം കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പേരിൽ സഹസ്രനാമ പുഷ്പാഞ്ജലി നടത്തുക. രണ്ടാമത്തെ വെള്ളിയാഴ്ചയും നിങ്ങൾ ക്ഷേത്രദർശനം നടത്തേണ്ടതാണ്.
അന്നും ഇതുപോലെ നാരങ്ങ മാല ദേവിക്ക് ചാർത്തുക ഒപ്പം ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുംപായസം വഴിപാട് കൂടി നടത്തുക. ഇവ രണ്ടുമാണ് രണ്ടാമത്തെ ആഴ്ച നിങ്ങൾ ചെയ്യേണ്ടത്. മൂന്നാമത്തെ ആഴ്ച നിങ്ങൾ ചെയ്യേണ്ടതും ഇതുപോലെ തന്നെ നാരങ്ങാ മാല ദേവിക്ക് ചാർത്തുക. പിന്നെ നിങ്ങളുടെ വീട്ടിൽ എത്ര പേരുണ്ട് അത്രയും നെയ്യ് വിളക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക.
ചിലപ്പോൾ ഈ മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കും. എന്നാലും നിങ്ങൾ ഈ വഴിപാട് പൂർത്തിയാക്കണം. ഇതിലൂടെ നിറയെ സൗഭാഗ്യങ്ങൾ നിങ്ങൾക്ക് വന്നുചേരും. നിങ്ങളുടെ സകല ദുഃഖങ്ങളും തീരും. തുടർന്ന് വീഡിയോ കാണുക.