സംരക്ഷണത്തിന്റെയും ഐശ്വര്യത്തിന്റെയും ശക്തിയുടെയും ദേവതയാണ് വരാഹിദേവി എന്ന് പറയുന്നത്. നമ്മുടെ മനസ്സിൽ എത്രയേറെ വിഷമമുണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുകൂലമായിട്ടുള്ള ഫലങ്ങൾ നൽകും. നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം അത്യാഗ്രഹം അല്ലാതെ ആവശ്യത്തിനുള്ളത് എല്ലാം നേടിത്തരാൻ അമ്മയോട് പ്രാർത്ഥിച്ചാൽ സാധിക്കുന്നു.
രാജരാജ ചോളൻ ഏതു കാര്യം എടുക്കുന്നതിന് മുമ്പ് വരാഹിദേവിയുടെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. അതിന്റെ അനുഗ്രഹം തന്നെയായിരുന്നു ചോളന് ഉണ്ടായ സൗഭാഗ്യങ്ങൾ എല്ലാം. വരാഹി ദേവി എന്ന് പറയുന്നത് ശ്രീ ലളിതാ ദേവിയുടെ പടത്തലവിയാണ്. സംരക്ഷണത്തിന്റെ ദേവതയാണ് വരാഹിദേവി. വരാഹി ദേവിയോട് പ്രാർത്ഥിക്കുന്നതിനുള്ള ഉത്തമമായ സമയം രാവിലെ നാലുമണി മുതൽ ആറ് മണി വരെയുള്ള സമയമാണ്.
അതല്ലെങ്കിൽ വൈകുന്നേരം ആറ് മണി മുതൽ പത്തു മണി വരെയുള്ള സമയത്തും വരാഹിദേവിയോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. അതുപോലെതന്നെ ദേവിയുടെ ചിത്രം വീടുകളിൽ ഉണ്ടെങ്കിൽ അതിനുമുൻപിൽ ചിരാത് വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുക. ചിത്രം ഇല്ലെങ്കിലും ഒരു ചിരാത് വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുക.
വടക്കോട്ട് ആയിട്ടാണ് ചിരതിന്റെ നാളം നീങ്ങേണ്ടത്. അതിനു കാരണം എന്ന് പറയുന്നത് വരാഹി ദേവി നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് വടക്കുഭാഗത്ത് നിന്നാണ്. ഇങ്ങനെ കത്തിക്കുന്ന ചിരാത് വിളക്ക് വേറൊരു ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല. എല്ലാമാസവും പഞ്ചമി ദിവസം പ്രത്യേകം നമ്മൾ തേങ്ങ ദീപം കത്തിക്കേണ്ടതുണ്ട്. എന്നും ഇങ്ങനെ ചിരാത് കത്തിച്ചുവച്ച് പ്രാർത്ഥിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.