തന്റെ ഉപ്പയെ കൊന്ന ഘാതകനെ നേരിൽ കാണാൻ ആയിട്ടാണ് അയാൾ അന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. ആദ്യമായിട്ടാണ് അയാൾ പ്ലെയിനിൽ പോകുന്നത് എങ്കിലും അതിന്റെ യാതൊരുവിധ ഭയവും അയാൾക്ക് ഉണ്ടായിരുന്നില്ല. കാരണം അയാളുടെ മനസ്സ് മുഴുവൻ നീറിപ്പുകയുകയായിരുന്നു. തന്റെ ഉപ്പയെ കൊന്ന ഗാതകനോട് അയാൾക്ക് അതിരില്ലാത്ത പക ഉണ്ടായിരുന്നു. ഒരു പാവം മനുഷ്യനായിരുന്നിട്ട് പോലും എന്തിനാണ് അയാൾ തന്റെ ഉപ്പയെ ഇങ്ങനെ ചെയ്തത്.
ഉപ്പ ആരെയും ദ്രോഹിക്കാൻ പോകാറില്ല. എല്ലാവരോടും സ്നേഹം മാത്രമാണ്. ഒരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി തന്റെ ഉപ്പ വിദേശത്തേക്ക് പോയതായിരുന്നു. പക്ഷേ അവിടെ ജീവിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ വിധി ഇങ്ങനെ ഒരു സംഭവം തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഉപ്പ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ല. ഒരു നിസ്സാര പ്രകോപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയാൾ തന്റെ ഉപ്പയെ ആക്രമിച്ചത്.
ഉപ്പ ജോലി കഴിഞ്ഞ് വന്ന കിടന്ന് ഉറങ്ങുകയായിരുന്നു. അപ്പോഴായിരുന്നു മറ്റേയാൾ വന്ന് ടിവി കാണാനായി തുടങ്ങിയത്. ടിവിയുടെ ശബ്ദം വളരെയധികം കൂടുതലായിരുന്നു. അതൊന്നു കുറച്ചു വയ്ക്കാനായി ഉപ്പ ആവശ്യപ്പെട്ടു. എന്നാൽ അത് അയാൾ സമ്മതിച്ചില്ല. വീണ്ടും വീണ്ടും ഇതുതന്നെ ആവർത്തിച്ചിട്ടും അയാൾ സമ്മതിക്കാൻ തയ്യാറായില്ല. അപ്പോൾ ഉപ്പ പോയി ടിവി ഓഫ് ചെയ്യുകയും വന്നു കിടക്കുകയും ചെയ്തു.
അപ്പോൾ ഉണ്ടായ ദേഷ്യത്തിൽ അയാൾ അടുത്തിരുന്ന കത്തിയെടുക്കുകയും ഉപ്പയെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതെല്ലാം ഓർത്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഫ്ലൈറ്റിൽ ഒരു കൊച്ചു കുഞ്ഞ് തന്റെ അടുത്തുവന്ന് കളിക്കാനായി തുടങ്ങിയത്. അവൾ എല്ലാവരും ആയും ചങ്ങാത്തം കൂടുന്നുണ്ടായിരുന്നു. എന്നാൽ തന്റെ അടുക്കലേക്ക് വന്നതും തനിക്ക് അവളുമായി പൊരുത്തപ്പെടാനായി സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.