Try Eating kinnathappam : കിണ്ണപ്പത്തിന്റെ അതേ രുചിയിൽ അരിപ്പൊടിയും പശുവും പാലും ഉപയോഗിച്ച് തയാറാക്കി എടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി ആണ് ഇത്. നല്ല സോഫ്റ്റ് ആയുള്ള ഈ പലഹാരം എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. കിണ്ണത്തപ്പം തയ്യാറാക്കുവാൻ ആവശ്യമായി വരുന്നത് ഒരു കപ്പ് അരിപ്പൊടി, ഒരു കപ്പ് ചൂട് വെള്ളം, അതുപോലെതന്നെ ചൂടായാക്കിയ പശു പാലൽ ഇവയൊക്കെയാണ് നമുക്ക് ആവശ്യമായി വരുന്നത്.
ഇത്രയും സാധനങ്ങൾ എല്ലാം വെച്ച് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുത്ത് ഒരു മൂന്ന് ഏലക്കായുടെ കുരു മാത്രം ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് നല്ല ജീരകം ചേർത്ത് നല്ല രീതിയിൽ ഒന്ന് പൊടിച്ചെടുക്കാം. ഇതിലേക്ക് ഒരു കോഴിമുട്ട ഒരു അര കപ്പ് പാലും ഒഴിച്ച് ഇതൊന്ന് അടിച്ചെടുക്കാം.
നേരത്തെ മാറ്റിവെച്ച അരിപ്പൊടിയിലേക്ക് ഒരു കപ്പ് ചൂട് വെള്ളം ഒഴിക്കുക. ശേഷം ഇത് നല്ല രീതിയിൽ ഒന്ന് അടിച്ചു എടുക്കാം. ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കിവെച്ച പഞ്ചസാര മുട്ടയും അടിച്ചത് ഈ ഒരു മാവിലേക്ക് ചേർത്ത് യോജിപ്പിച്ച് കൊടുക്കാം. ശേഷം ഇതൊന്നു അരിച്ചെടുക്കാവുന്നതാണ്. കിണ്ണത്തപ്പം തയ്യാറാക്കി എടുക്കുന്ന പാത്രത്തിലേക്ക് അല്പം നെയ്യ് തടവി കൊടുത്തതിനുശേഷം ഇതിലേക്ക് നല്ല ജീരകം ചേർത്ത് കൊടുക്കാവുന്നതാണ്.
20 മുതൽ 25 മിനിറ്റ് വരെ മീഡിയം ഫ്ലെയിമിൽ ഇട്ട് ഈയൊരു പലഹാരം കൂക്ക് ചെയ്യാം. നല്ല സ്വാദ് ഏറിയ കിണ്ണത്തപ്പം നമുക്ക് എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. Credit : Anu’s Kitchen Recipes in Malayalam