കല്യാണം മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരുപാട് കാലങ്ങളായി പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന കല്യാണം മീൻ കറിയെ കുറിച്ചാണ്. ഒരിക്കൽ കഴിച്ചു നോക്കിയാൽ നിങ്ങൾക്ക് വീണ്ടും കഴിക്കാൻ തോന്നും അത്രയും ഉഗ്രൻ ടേസ്റ്റ് ആണ്. പണ്ടത്തെ ആൾക്കാരോട് ഒക്കെ കല്യാണം മീൻ കറിയെ കുറിച്ച് ചോദിക്കുമ്പോൾ അവർ പ പറയുമ്പോഴേക്കും വായിൽ വെള്ളം ഊറുകുകയാണ്. അത്രയ്ക്കും ഉഗ്രൻ തന്നെ. അപ്പോൾ ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരുപാട് ചാറൊന്നും ഇതിൽ ഉണ്ടാവുകയില്ല അത്യാവശ്യം നല്ല കുറുകിവയ്ക്കുന്ന ഒരു കറിയാണ്. നാലഞ്ചു ദിവസം വരെ ഈ ഒരു മീൻ കറി നമുക്ക് എടുത്തു വയ്ക്കാവുന്നതും ആണ്. അപ്പോൾ ഈ ഒരു മീൻ കറി തയ്യാറാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് ആദ്യം തന്നെ മൂന്ന് കുടംപുളിയിൽ നല്ല തിളച്ച ചൂടുവെള്ളം ചേർത്ത് കൊടുത്തു അരമണിക്കൂർ നേരം വെള്ളത്തിലേക്ക് പുളി ഇറങ്ങുവാനായി നീക്കിവെക്കാം. ഇതിലേക്ക് വേണ്ടത് വെളുത്തുള്ളി, ഇഞ്ചി എന്നിവയാണ്.
എങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുക്കുക ഏതായാലും മതി. ഇനി ഒരു ചട്ടിയിലേക്ക് ഒരു ഒരു മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ മൂത്ത് വരുമ്പോൾ അതിലേക്ക് കുറച്ച് കടുക്, അര ടീസ്പൂൺ ഉലുവ ഇട്ടു കൊടുക്കാം. ഉലുവയൊക്കെ നല്ല മാതിരി ഇങ്ങനെ പൊട്ടി വരുന്ന സമയത്ത് നമ്മൾ നേരത്തെ ചതിച്ച് വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. ഇനി ഇതിലേക്ക് മൂന്ന് പച്ചമുളക്, 8 ചെറിയ ഉള്ളി, വേപ്പിന്റെ എല്ലാ എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കാവുന്നതാണ്.
ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകും പൊടി എന്നിവയൊക്കെ ചേർക്കാം. ഇനി ഈ എല്ലാം കൂടി ഒന്ന് മുളക് മൂക്കുന്ന വരെ ഒന്ന് ഇളക്കിയെടുക്കാം. ശേഷം കുടംപുളി വെള്ളം നമുക്ക് ചട്ടിയിലേക്ക് ചേർക്കാവുന്നതാണ്. പിന്നീട് രണ്ടും കൂടി നന്നായി ഇളക്കി എടുക്കുക. ചാരെല്ലാം നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഫിഷ് ഗ്രേവിയിൽ ചേർക്കാവുന്നതാണ്. ഫിഷ്ട് നന്നായി ഒന്ന് ഇളക്കി ഒരല്പം നേരം ചീനച്ചട്ടി ഒന്നും മൂടി വയ്ക്കുകയാണെങ്കിൽ ഉഗ്രൻ ടെസ്റ്റ് കല്യാണം മീൻ കറി റെഡിയായി കഴിഞ്ഞു. പണ്ടുകാലത്തെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ഒരു സ്പെഷ്യൽ ഐറ്റം തന്നെയായിരുന്നു ഇത്. ഈ ജനറേഷൻകാർ ഒരിക്കൽ കഴിച്ചു നോക്കിയാൽ പിന്നെ അവർ അത് വിടില്ല അത്രയും ഉഗ്രൻ കറിയാണ് കല്യാണി മീൻ കറി.