ജന്മനക്ഷത്ര പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോന്നിനും അതിന്റെതായ പ്രത്യേക സവിശേഷതകളും ഉണ്ട്.എന്നാൽ ഈ നക്ഷത്രങ്ങൾ ഓരോരുത്തരെയും ജീവിതത്തിൽ പ്രവർത്തിക്കുന്നത് പല രീതിയിലായിരിക്കും. ചില നക്ഷത്രങ്ങൾ പുരുഷന്മാരുടെ നക്ഷത്രമായി വരുന്നതായിരിക്കും അനുയോജ്യം. എന്നാൽ മറ്റു ചില നക്ഷത്രങ്ങൾ സ്ത്രീകൾക്ക് ആയിരിക്കും കൂടുതൽ അഭികാമ്യം ആയിരിക്കുന്നത്.
ചില നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്ക് ചില സമയങ്ങൾ സൗഭാഗ്യം ഉണ്ടാകാം. മറ്റു ചില സമയങ്ങളിൽ ഇവർക്ക് ദൗർഭാഗ്യങ്ങളും. ഇത്തരത്തിൽ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമനുസരിച്ച് ആയിരിക്കും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളും സൗഭാഗ്യങ്ങളും തീരുമാനിക്കുന്നത്. പ്രധാനമായും ചില നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ വിവാഹശേഷം ചെന്നു കയറുന്ന വീടിന് ഐശ്വര്യമായി മാറുന്ന സാഹചര്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ വിവാഹശേഷം ഭർത്താവിന്റെ വീടിന് ഒരു അനുഗ്രഹമായി.
മാറാൻ സാധ്യതയുള്ള നക്ഷത്രത്തിൽ ഏറ്റവും ആദ്യത്തേത് തിരുവാതിര നക്ഷത്രമാണ്. തിരുവോണം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളും പൊതുവേ സ്വന്തം വീടിനേക്കാൾ ഉപരി ബട്ടർ വീടിന് ഗുണം ചെയ്യുന്ന നക്ഷത്രമായിരിക്കും. ഭർത്താവിന്റെ ജീവിതത്തിൽ വലിയ പുരോഗതിയും സാമ്പത്തിക യോഗവും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതവും സാധ്യമാക്കാൻ അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വിവാഹം കഴിഞ്ഞ് കയറി വരുന്നത് കാരണമാകും.
ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതുകൂടി ആ ഭർത്താവിന് മാത്രമല്ല കുടുംബത്തിനും കൂടി ഒരുപാട് തരത്തിലുള്ള ഉയർച്ചകൾ ഉണ്ടാകും. മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീയാണ് വിവാഹം കഴിഞ്ഞ പുരുഷന്റെ വീട്ടിലേക്ക് കടന്നു ചെല്ലുന്നത് എങ്കിൽ അത് ആ വീട്ടിലുള്ള എല്ലാവർക്കും ഒരു സഹായമായി മാറും. മറ്റുള്ളവരെ സഹായിക്കാൻ നല്ല മനസ്സുള്ള ആളുകൾ ആയിരിക്കും ഈ നക്ഷത്രക്കാർ.