സ്വർണ്ണ അലംകൃതമായ ഈ കൊട്ടാരം എവിടെ എന്നറിയാൻ ഇത് കാണുക…

സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ലോഹമാണ് സ്വർണം. സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ സ്ത്രീകൾക്കിടയിൽ മതിപ്പ് ഉളവാക്കുന്നവയാണ്. അതുകൊണ്ട് തന്നെ സ്വർണ്ണത്തിന്റെ വില ഏറ്റവും കൂടുതലുമാണ്. എന്നാൽ ഒരു കൊട്ടാരം അല്ലെങ്കിൽ ഒരു വീട് തന്നെ മുഴുവനായും സ്വർണം കൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ നമുക്ക് അല്പം ആശ്ചര്യം തോന്നും അല്ലേ. എന്നാൽ ഇത് യഥാർത്ഥത്തിൽ സത്യമായ ഒരു കാര്യമാണ്.

   

ലോകത്തിലെ ഏറ്റവും വലിയ വീട് എന്ന് അറിയപ്പെടുന്ന ബ്രൂണയിലെ രാജാവിന്റെ കൊട്ടാരമാണ് ഇത്തരത്തിൽ സ്വർണ്ണനിർമ്മിതമായിരിക്കുന്നത്. 1788 റൂമുകൾ ഉള്ള ഈ കൊട്ടാരത്തിൽ 257 ബാത്റൂമുകളാണ് ഉള്ളത്. ഈ കൊട്ടാരത്തിൽ എല്ലായിടത്തും ഇന്റീരിയർ ചെയ്തിരിക്കുന്നത് സ്വർണ്ണം കൊണ്ടാണ് എന്നത് ഏറ്റവും അധികം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. കൂടാതെ ഈ വീട്ടിൽ 110 കാർ കേരിയേജുകളും അഞ്ച് സിമിങ് പൂളുകളും ഉണ്ട്.

1500 പേരെ നിഷ്പ്രയാസം ഉൾക്കൊള്ളാവുന്ന വലിപ്പമാണ് ഈ വീടിനുള്ളത്. 48 ഏക്കറിൽ 2152782 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒന്നേ ദശാംശം നാല് ബില്യൺ ഡോളറാണ് ഈ വീടിന്റെ മതിപ്പ് വിലയായി കണക്കാക്കുന്നത്. ഭ്രൂണയി രാജാവിനെ കാറുകളോട് ഒരു പ്രത്യേക മതിപ്പ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് 5000ത്തിലേറെ കാറുകൾ ഉണ്ട്. ബെൻസ്, ലംബോർഗിനി, റോൾസ് റോയ്സ് തുടങ്ങി ഒരുപാട് ആഡംബര കാറുകൾക്ക് ഉടമയാണ് ഇദ്ദേഹം.

കാറുകളെ കൂടാതെ ഇദ്ദേഹത്തിന് ഒരു സ്വകാര്യ വിമാനം തന്നെയുണ്ട്. ഈ വിമാനത്തിനകത്തും സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ വിമാനത്തിൽ ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാവിധ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇത്രയും അധികം ആഡംബരപൂർവ്വമായി ജീവിക്കുന്ന ഈ രാജാവ് പാവങ്ങളെ ഒരുപാട് സഹായിക്കാറുമുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.