ഓരോ മനുഷ്യരുടെയും ജീവിതത്തിൽ ഇണ പിരിയാത്ത വികാരമാണ് സൗഹൃദം. എല്ലായിപ്പോഴും നമ്മൾ സൗഹൃദത്തെ നിലനിർത്തി കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. നമുക്ക് നല്ല കൂട്ടുകാർ ഉണ്ടാവുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം തന്നെയാണ്. കാരണം നമുക്ക് ബന്ധുക്കളോട് സ്വന്തക്കാരോട് എന്തിനേറെ പറയുന്നു മാതാപിതാക്കളോട് സഹോദരന്മാരോട് പോലും പറയാനാവാത്ത കാര്യങ്ങൾ കൂട്ടുകാരുമായി നാം പങ്കുവയ്ക്കാറുണ്ട്. നമ്മുടെ പല പ്രശ്നങ്ങൾക്കും കൂട്ടുകാർ പരിഹാരം കണ്ടെത്തി തരാറുമുണ്ട്.
നമുക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്ന ചങ്ക് പറിച്ചു തരുന്ന ചില കൂട്ടുകാർ നമുക്കുണ്ട്. അതുകൊണ്ട് ഇന്ന് കൂട്ടുകാരെ ചങ്കുകൾ എന്നെല്ലാം വിളിച്ച് നാം അഭിസംബോധന ചെയ്യാറുണ്ട്. അതുപോലെ തന്നെ ഇവിടെ ഒരു ആനയും പാപ്പാനും തമ്മിലുള്ള സൗഹൃദമാണ് നമുക്ക് കാണിച്ചുതരുന്നത്. അവർക്ക് തമ്മിൽ തമ്മിൽ വളരെ ഇഷ്ടമാണ് എന്ന് ആ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാരണം ആ പാപ്പാനോടൊപ്പമുള്ള നിമിഷങ്ങൾ അത്രയേറെ ആസ്വദിക്കുന്നുണ്ട്.
കളിക്കാനുള്ള എല്ലാവിധ സ്വാതന്ത്ര്യവും അവനെ കൊടുത്തിരിക്കുന്നു. വെള്ളത്തിൽ കളിക്കുന്നത് ഇഷ്ടമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ആനയ്ക്ക് കളിക്കാനായി അതിനകത്ത് സാഹചര്യം ഒരുക്കി കൊടുത്തിരിക്കുകയാണ് പാപ്പാൻ. അവനെ സ്വതന്ത്രമായി കളിക്കാൻ അല്പം മാറിയിരിക്കുകയും കളിച്ചോളൂ കളിച്ചോളൂ എന്ന് ആനയോട് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ പാപ്പാന്റെ അനുവാദത്തോടുകൂടി തന്നെ ആന വളരെയധികം മനസ്സമാധാനത്തോടെ കൂടി അവിടെ കളിച്ചുകൊണ്ടിരിക്കുകയാണ്. ആനയുടെ സന്തോഷം പറഞ്ഞറിയിക്കാനായി സാധിക്കുകയില്ല.
അവന്റെ കൊച്ചു കൊച്ചു കുറുമ്പുകൾ എല്ലാം നിയന്ത്രിച്ചുകൊണ്ട് അവനെ സന്തോഷത്തോടുകൂടി കുറച്ച് സമയമെങ്കിലും ചെലവഴിക്കാനായി അനുവാദം കൊടുത്തുകൊണ്ട് ആ പാപ്പാൻ അവനെ സന്തോഷിപ്പിക്കുകയാണ്. ഇത്തരം സൗഹൃദങ്ങൾ നമുക്ക് അപൂർവമായി മാത്രമേ കാണാനായി സാധിക്കുകയുള്ളൂ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പല കഥകളും നാം ഇതിനു മുൻപ് തന്നെ അറിഞ്ഞിട്ടുള്ളതാണ്. അതുപോലെ തന്നെ ഏറെ മനോഹരമായ ഒരു സൗഹൃദമാണ് ഇവരുടെത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.