പലതരത്തിലുള്ള തലവേദന നമ്മൾ കണ്ടിട്ടുണ്ട്. പലരും തലവേദന അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു തലവേദനയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. തലവേദനയുടെ പ്രത്യേകത എന്ന് പറയുന്നത് തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന ഉണ്ടാവുക. മൈഗ്രേൻ വേദന ഉള്ള സമയത്ത് വെളിച്ചം കാണുവാനായി സാധിക്കുകയില്ല. ഇരുട്ട് റൂമിൽ ആയിരിക്കും കിടക്കുവാൻ തോനുക. അതുപോലെതന്നെ ഒരുതരത്തിലുള്ള ശബ്ദവും അസഹ്യമായിരിക്കും.
ശർദ്ദി, ഓക്കാനം, കണ്ണിൽ ഇരട്ട് മങ്ങുക. എന്തെങ്കിലും ഒരു സാധനം നോക്കുമ്പോൾ അതിന്റെ ചുറ്റുപാടും എന്തൊക്കെ വെളിച്ചം വരുന്നതുപോലെ തോന്നും. മൈഗ്രേൻ വരുന്നതിന്റെ മുമ്പ് നമുക്ക് ചെറുതായിട്ട് അറിയുവാനായി സാധിക്കും. അതിനെ പോഡ്രോമൽ സ്റ്റേജ് എന്നാണ് പറയുന്നത്. അതുപോലെതന്നെ മൈഗ്രേൻ ഉണ്ടാകുമ്പോൾ മറ്റൊരു പ്രശ്നമാണ് കാഴ്ച മങ്ങി വരിക എന്നത്.
പിന്നീട് ഒരു മൈഗ്രേൻ വേദന കണ്ണിൽ തുടങ്ങി തലയുടെ പുറംവശത്തുള്ള ഓരോ വശങ്ങളിലേക്ക് വന്നു ഒരു വശത്തെ മുഴുവനായിട്ട് വേദന വരുന്നു. കഠിനമായ തലവേദന തന്നെ ആയിരിക്കും. ഇത്രയും ലക്ഷണങ്ങൾ കാരണം എല്ലാവരെയും അലട്ടിക്കൊണ്ടിരിക്കുന്ന മൈഗ്രേൻ എന്ന രോഗത്തിന്റെ പ്രധാന കാരണം ആയിട്ടുള്ളത് നമ്മുടെ ശരീരത്തിലെ ന്യൂറോൺസ് പുറത്ത് പുറപ്പെടുവിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റെഴ്സ് ആണ്.
ഉറക്കം ശരിയായില്ലെങ്കിൽ അതുപോലെതന്നെ പൊടിപടലങ്ങൾ ശ്വസിക്കുമ്പോൾ ടെൻഷൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മൂലം ഇത്തരത്തിൽ മൈഗ്രേൻ ഉണ്ടാകുവാൻ കാരണമാകുന്നു. മൈഗ്രേൻ കൂടുതലായിട്ട് കണ്ടുവരുന്നത് സ്ത്രീകളിലാണ്. മൈഗ്രേൻ എന്ന മഹാ അസുഖത്തിൽ നിന്ന് ഇല്ലാതാക്കുവാൻ ആയി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam