വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും അത്രയും ടേസ്റ്റ് ആണ് ഈ മുട്ടക്കറിക്ക്… എന്നാൽ പിന്നെ സമയം കളയാതെ പണി തുടങ്ങിയാല്ലോ.

മുട്ടക്കറി ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. വളരെ വ്യത്യസ്ത ടേസ്റ്റുള്ള മുട്ടക്കറികളാണ് ഒത്തിരി പേർ ഇഷ്ട്ടപെടുന്നത്. അത്തരത്തിൽ ഒരു കിടിലൻ മുട്ടക്കറിയുടെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ മുട്ടക്കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത്. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവയാണ്. ഇത് നമുക്ക് ഒരുമിച്ച് നന്നായി അരച്ചെടുക്കാം. ഇനി നമുക്ക് കോഴിമുട്ട പുഴുങ്ങി എടുക്കാം.

   

കോഴിമുട്ട പുഴുങ്ങുമ്പോൾ മുട്ട പൊട്ടാതിരിക്കാൻ അല്പം ഉപ്പ് ഇട്ട് പുഴുങ്ങുവാൻ ശ്രദ്ധിക്കുക. ഇനി പുഴുങ്ങിയെടുത്ത മുട്ടയിൽ അല്പം മുളകും പൊടി തിരുമ്പി മാറ്റിവയ്ക്കാം. ശേഷം ഒരു പാനലിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മുട്ടകൾ എല്ലാം തന്നെ ഒന്ന് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഫ്രൈചെയ്തെ ആ ബാക്കി എണ്ണയിൽ നേരത്തെ അരച്ചെടുത്തത് മിക്സ് ചേർത്ത് ഒന്ന് പച്ച മണം വിട്ട് മാറുന്നത് വരെ ഒന്ന് ഇളക്കിയെടുക്കാം.

ഒരു രണ്ടു മിനിറ്റിനു ശേഷം അതിലേക്ക് മസാലപ്പൊടികൾ എല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ല മാതിരി ഇളക്കിയെടുക്കുക. ഒരു അല്പം വെള്ളം ഒഴിക്കാം. നല്ല രീതിയിൽ ഇളക്കാം. വെള്ളമെല്ലാം വറ്റി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു ഗ്ലാസ് പശുവിൻപാൽ ചേർത്ത് കൊടുക്കാം. പാൽ ഒഴിക്കുമ്പോൾ തിളപ്പിച്ചാറിയ വേണം ഒഴിക്കാൻ.

തേങ്ങാപ്പാൽ ചേർത്ത് വയ്ക്കുന്ന അതേ അതിനേക്കാൾ പശുവിൻ പാൽ ഉപയോഗിച്ചാൽ ഉണ്ടാകുന്നത്. നേരത്തെ റോസ്റ്റ് ചെയ്തു വെച്ച മുട്ടകൾ അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. നല്ലതുപോലെ ഒന്ന് തിളക്കുവാൻ വെയിറ്റ് ചെയ്യുക. ഇനി മുക്കാൽ ടീസ്പൂൺ പഞ്ചസാരയും കൂടി മുട്ടക്കറിയിലേക്ക് ചേർത്തുകൊടുത്ത ഒരു 5 മിനിറ്റിന് നേരം ഒന്ന് മൂടിവെച്ച് തുറന്നു കഴിഞ്ഞാൽ നല്ല കിടുക്കാച്ചി മുട്ടക്കറി റെഡിയായി കഴിഞ്ഞു. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉണ്ടാക്കി നോക്കി ഇഷ്ടമായെങ്കിൽ കമന്റബോക്സിൽ മറുപടി അറിയിക്കാൻ മറക്കരുതെ.

Leave a Reply

Your email address will not be published. Required fields are marked *