Varicose Vein : നമ്മുടെ ഇടയിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കാലിലെ രക്തക്കുഴലുകളെ ബാധിക്കുന്ന വെരിക്കോസ് വെയിൻ. ഏകദേശം 30 മുതൽ 50 ശതമാനം ആളുകളിൽ വെരിക്കോസ് വെയിൻന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നു. വെരിക്കോസ് വെയിനെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാന കാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. കാലിൽ ഉണ്ടാകുന്ന വേദന വെരിക്കോസ് വെയിന്റെ പ്രധാന ലക്ഷണമാണ്. കാലിലുണ്ടാകുന്ന മറ്റു പല അസുഖങ്ങൾക്കും വേദനയുണ്ടാകും. വെരിക്കോസിന്‍റെ വേദനയും മറ്റു പല അസുഖത്തിന് വേദനയും തമ്മിൽ എങ്ങനെ തിരിച്ചറിയാനാകും എന്ന് നോക്കാം.
ആരംഭ ഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധയോ പരിചരണമോ കൊടുത്തിട്ടില്ല എങ്കിൽ വെരിക്കോസ് വെയിന്റെ അവസാനഘട്ടത്തിൽ ഒരുപാട് ഗുരുതരമായ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. കാലിൽ നിന്ന് തിരിച്ചു ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ. താഴെ നിന്ന് മുകളിലോട്ട് രക്തം ഒഴുകുന്നതിന് വേണ്ടി നിരവധി വാൽവുകൾ ഈ ഞരമ്പുകളിൽ ഉണ്ട്.
വാൽവുകളുടെ തകരാറും അതുപോലെതന്നെ ഞരമ്പുകളുടെ ഭിത്തിയിലുള്ള തകരാറും കാരണം വെയിനുകൾ ഉരുണ്ടുകൂടി കാലിന്റെ തൊലിയുടെ തൊട്ടു പിറകേ കാണുന്നതിനെയാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്. ദീർഘനാൾ ഇങ്ങനെ ഉണ്ടാകുമ്പോൾ കാലിലെ രക്തക്കുഴലിന്റെ മർദ്ദം കൂടിയിട്ട് വീനസ് ഹൈപ്പർ ടെൻഷൻ എന്ന അവസ്ഥ ഉണ്ടാവുകയും വെരിക്കോസ് വെയിന്റെ മറ്റു പല അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു.
അടിഭാഗത്ത് നിറം മാറുകയും തൊലി കറുപ്പ് നിറം ആവുകയും അതോടൊപ്പം തന്നെ ഉണങ്ങാത്ത വൃണങ്ങൾ ഉണ്ടാവുകയും ചൊറിച്ചിൽ അമിതമായി ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കാലിന്റെ കണങ്കാലുകളിൽ ധാരാളം മാറ്റങ്ങൾ വരാം ഈ രക്തക്കുഴലുകൾ പൊട്ടി അമിതമായി രക്തം നഷ്ടപ്പെടും. വെരിക്കോസ് വെയിൻ തുടക്കത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഒരുപാട് നേരം നിൽക്കുമ്പോൾ കാലുകളിൽ വേദന അനുഭവപ്പെടുക മാത്രമാണ് സാധാരണ ഉണ്ടാക്കാറ്. വെരിക്കോസ് വെയിൻ എങ്ങനെ എളുപ്പത്തിൽ തന്നെ മറികടക്കാൻ ആകും എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam