Things People With Thyroid Disease Should Know : വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് തൈറോയ്ഡ് ഡിസോഡർ അതല്ലെങ്കിൽ തൈറോയ്ഡ് രോഗങ്ങൾ. അതിൽ ഏറ്റവും വളരെ സാധാരണയായിട്ട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ ഹയിപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത്. കഴുത്തിന്റെ മുൻവശത്തായി ഇരിക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ്. നമ്മുടെ ശ്വാസ നാളത്തിന് ചുറ്റിപ്പറ്റിയാണ് ഈ ഗ്രന്ഥി നിലകൊള്ളുന്നത്.
തൈറോയ്ഡ് ഹോർമോണുകൾ ഈ ഗ്രന്ഥിയിൽ നിന്ന് പുറപ്പെടുന്നു. ചെറിയ കുട്ടികളെ കുറിച്ച് പറയുകയാണെങ്കിൽ അവരുടെ വളർച്ചയ്ക്ക് ഏറെ ആവശ്യമാണ് തൈറോയ്ഡ് ഗ്രന്ഥി. ആർത്തവം ഉണ്ടാകുന്നതിനും അത് കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും കാരണത്തിനും അത്യാവശ്യമായിട്ടുള്ള ഹോർമോണുകളാണ്. ഹൃദയത്തിൽ പ്രധാന പങ്കാണ് ഇത് വഹിക്കുന്നത്. ഹോർമോണിനെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് സ്റ്റിമുലെയ്റ്റിങ് ഹോർമോണാണ്. സാധാരണഗതിയിൽ തൈറോഡ് ഉണ്ടാകുമ്പോൾ ലക്ഷണമാണ് കണ്ടുവരുന്നത് എന്ന് നോക്കാം.
ചെറിയ കുട്ടികളിൽ തൈറോയ്ഡിന്റെ കുറവ് ഉണ്ടായാൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കാം. അതായത് മാനസികവുമായിട്ടുള്ള വളർച്ചയ്ക്ക് ഒരുപാട് തകരാറുകൾ സംഭവിക്കാം. മുതിർന്നവരിൽ സാധാരണയായി വരുന്ന ലക്ഷണങ്ങൾ ക്ഷീണം, ക്ഷീണത്തിന് പുറമേ ഉണ്ടാകുന്നത് ആർത്തവ ചക്രം ശരിയല്ലാതെ വരുക, തണുപ്പ് സഹിക്കാൻ കഴിയാത്ത വരുന്ന അവസ്ഥ ഇത് സാധാരണയായി തൈറോയിസം അല്ലെങ്കിൽ തൈറോയിസം എന്നിവയുടെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ മാനസിക നിലയെ സാരമായി ബാധിക്കുന്ന ഒരു ഹോർമോണാണ്.
വിഷാദ രോഗത്തിന്റെ ഏതാനും ശാന്തിക കാരണങ്ങളിൽ ഒന്നാണ് ഹൈപ്പോ തൈറോഡിസം എന്ന് പറയുന്നത്. അതിനോടൊപ്പം തന്നെ തൈറോയ്ഡ് രോഗങ്ങൾ നന്നായി ചികിൽസിച്ചിലാ എങ്കിൽ കൊളസ്ട്രോളിന്റെ അളവ് ഉയർന്നു പോയേക്കാം. അതിൽ നിന്ന് ഹൃദ്യോഗം വരെ സംഭവിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam