പൊരി വാങ്ങുവാൻ ഇനി പൂരപ്പറമ്പിൽക്കും കടകളിലും ഒന്നും കയറിയിറങ്ങേണ്ട ആവശ്യമില്ല… ഉപ്പും അരിയും ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം.

റേഷൻ അരി ഉപയോഗിച്ച് നല്ല സ്വാദിഷ്ടമേറിയ രീതിയിലുള്ള ഒരു പൊരി നമുക്ക് തയ്യാറാക്കി എടുക്കാം. എന്ന് പറയുമ്പോഴേക്കും നിങ്ങൾ കരുതിയിട്ടുണ്ടാവും. പൊരി എന്ന് കേൾക്കുമ്പോഴേക്കും നിങ്ങൾ കരുതിയിട്ടുണ്ടാകും പൊരിയൊക്കെ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുക എന്ന്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പൂരപ്പറമ്പിൽ കിട്ടുന്ന ഈ പൊരി റേഷൻ അരി ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. മുതിർന്നവർക്കാണെങ്കിലും കുട്ടികൾക്കാണെങ്കിലും ഏറെ ഇഷ്ടമുള്ള ഒരു പലഹാരം തന്നെയാണ് പോരി.

   

എങ്ങനെ പൊരി തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഒരു ശീല ചട്ടയും അല്പം ഉപ്പും നമ്മൾ ഉണ്ടാക്കുവാൻ എടുക്കുന്ന അരിയും മാത്രമാണ് ഈ പൊരി തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത്. എത്രയാണ് നിങ്ങൾക്ക് തയ്യാറാക്കി എടുക്കേണ്ടത് എങ്കിൽ അതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് അരി എടുക്കാവുന്നതാണ്. ഒരു ഗ്ലാസ് അരിയാണ് നിങ്ങൾ പൊരി ഉണ്ടാക്കുവാൻ എടുക്കുന്നത് എങ്കിൽ തന്നെ അത്യാവശ്യത്തിന് പോലും നമുക്ക് അതിലൂടെ ഉണ്ടാക്കുവാൻ സാധിക്കും.

ഇപ്പോൾ നമുക്ക് ഒരു കാൽ സ്പൂൺ വെള്ളം ഒരു ഗ്ലാസ് അരിയിലേക്ക് ഒഴിച്ചു കൊടുത്താൽ നല്ല രീതിയിൽ കൈകൊണ്ട് യോജിപ്പിച്ചു കൊടുക്കാം. ഫ്ലെയിം ഓണാക്കിയതിനുശേഷം പാൻ അടുപ്പത്ത് വെച്ച് നല്ല രീതിയിൽ ചൂടായി വരുമ്പോൾ നനച്ചെടുത്ത അരി അതിലേക്ക് ഇട്ടു കൊടുക്കാം. എന്നിട്ട് ഒന്ന് ഡ്രൈ പോലെ ആക്കാം. ശേഷം അത് മാറ്റിയെടുത്തതിനുശേഷം പാനലിലേക്ക് അല്പം ഉപ്പ് വിതറി ഇടുക. ഇനി ഈ ഉപ്പ് നല്ല രീതിയിൽ ചൂട് ആയതിനുശേഷം അരി ഉപ്പിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

എങ്ങനെ നല്ല ചൂടിൽ ഇടുമ്പോൾ അരി പൊട്ടിത്തെറിച്ച് നമുക്ക് പൊരിയായി വരുന്നത് കാണാം. അത്രയേ ഉള്ളൂ നമ്മുടെ ഒരു റെഡിയായിക്കഴിഞ്ഞു വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് തീർച്ചയായും നിങ്ങൾക്ക് ഈ ഒരു റെസിപ്പി ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു. എല്ലാവരും ഈ ഒരു റെസിപ്പി പ്രകാരം പോലെ ഉണ്ടാക്കി നോക്കി കമന്റ് ബോക്സിൽ മറുപടി പറയണേ.

Leave a Reply

Your email address will not be published. Required fields are marked *