Birthday Celebration Of Mallika Sukumaran : മലയാളസിനിമ താരങ്ങളുടെ കുടുംബവും വിശേഷങ്ങളും ഏറെ ഉറ്റു നോക്കുന്ന ഒന്നാണ്. നടൻ സുകുമാരന്റെ കുടുംബത്തെ മലയാളികൾക്കു ഒത്തിരി ഇഷ്ടമാണ്. നടന്റെ ഭാര്യ മല്ലിക സുകുമാരൻ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി സിനിമകളിൽ അഭിനയിച്ച നടി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരദമ്പതികളുടെ മക്കൾ ആണ് നടമാരായ ഇന്ദ്രജിത്തും പ്രിത്വിരാജും. ഇരുവരും സിനിമലോകത്തെ അറിയപ്പെടുന്ന യുവ താരങ്ങൾ ആണ്. ഈ വലിയ താര കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാൻ ഒരുപാട് താല്പര്യപെടുന്ന ഒന്നാണ്.
കുടുംബത്തിലെ പുതിയ വിശേഷമാണ് വൈറലാകുന്നത്. നടി മല്ലിക സുകുമാരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. അമ്മ മല്ലികക്ക് കിടിലൻ പിറന്നാൾ തന്നെ ആണ് മക്കൾ ഒരുക്കിയത്. ഈ വിശേഷമാണ് കുടുംബം പങ്കുവെക്കുന്നത്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും. ഇരുവരും അമ്മക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചപ്പോൾ പിന്നാലെ മരുമക്കളും രംഗത്തെത്തുകയായിരുന്നു.
നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പ്രിത്വിയുടെ ഭാര്യ സുപ്രിയയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചു. മനോഹരമായ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് മല്ലികയുടേത്. മക്കളും മരുമക്കളും പേരകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെ ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്.
കുടുംബത്തിന്റെ ഐക്യവും സ്നേഹവും തന്നെയാണ് ഇവരെ പ്രേക്ഷകർ നെഞ്ചിലേറ്റാൻ ഉള്ള കാരണം. സിനിമകൾക്ക് പുറമേ സീരിയലുകളിലും സജീവമായ താരമാണ് മല്ലിക. താരത്തിന് മനോഹരമായ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട് സിനിമാലോകത്തെ പ്രമുഖരും ആരാധകർക്ക് ഒപ്പം എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ മക്കളായ ഇന്ദ്രജിത്തും പ്രിത്വിയും പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആയത്.
View this post on Instagram