കുഴിനഖം എന്ന് പറയുന്നത് കൈകളിലെ നഖങ്ങളിലും കാലുകളിലെ നഖങ്ങളിലും ബാധിക്കുന്ന ഒരു ഫങ്കൽ ഇൻഫെഷനാണ്. നഖത്തിന്റെ പുറം തൊലിയിലൂടെ ആണ് ഈ ഫംഗസ് ഇൻഫെക്ഷൻ ബാധിക്കുന്നത്. ചെറിയ കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഈ ഒരു ഫംഗൽ ഇൻഫെക്ഷൻ കണ്ടുവരുന്നുണ്ട്. നഖത്തിൽ ഇൻഫെക്ഷൻ ബാധിക്കുന്നതിലൂടെ നിറം മാറുകയും ഉഗ്രമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏറെ പ്രയാസകരമായ ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാൻ ആകും എന്ന് നോക്കാം.
കുഴിനഖത്തെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം അലോവേര ജെൽ കൂടിയും ചേർത്തു കൊടുക്കാം. ഈ രണ്ട് ഇൻഗ്രീഡിയൻസ് ആണ് കുഴിനഖത്തെ ഇല്ലാതാക്കുവാൻ സഹായിക്കുന്നത്. ഫങ്കസ് ബാധിച്ച ഭാഗത്ത് ഈ ഒരു പാക്ക് പുരട്ടാം. പാക്ക് പുരട്ടുന്നതിനേക്കാൾ മുൻപ് ചെറു ചൂടുവെള്ളത്തിൽ അല്പം കല്ലു ഉപ്പ് ചേർത്ത് അൽപനേരം കാൽ വെക്കാവുന്നതാണ്.
ഇങ്ങനെ ചെയുന്നത് നഖത്തിന്റെ ഇടയിലുള്ള അണുക്കളുകലെ ഇല്ലാതാക്കുവാനാണ്. തുടർന്ന് കുഴിനഖമുള്ള ഭാഗത്തെ വെള്ളമെല്ലാം ഒപ്പിയെടുത്തതിനുശേഷം ഈ ഒരു പാക്ക് അപ്ലൈ ചെയ്യാം. സാധാരണയായി വെള്ളത്തിൽ കൂടുതൽ നേരം ജോലി ചെയ്യുക, അതുപോലെതന്നെ മണ്ണിൽ ജോലി ചെയുക എന്നി ആളുകളിലാണ് കുഴിനഖം കണ്ടുവരാറുള്ളത്.
ആരംഭഘട്ടത്തിൽ ചെറിയൊരു രീതിയിലാണ് കുഴിനഖം ആരംഭിക്കുന്നത് എന്നിരുന്നാലും പിന്നീട് കൈവിരലുകൾ പഴുക്കുകയും പുഴുക്കൾ വരികയും ചെയ്യുന്നു. കുഴിനഖം വരുവാൻ സാധ്യതയുള്ള ആളുകൾ ആദ്യം തന്നെ ചെയ്യേണ്ടത് കൈകാലുകൾ കഴുകി വൃത്തിയാക്കി ഏറെ ശ്രദ്ധപുലർത്തണം എന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health