The Dough Will Rise Well : നല്ല സോഫ്റ്റ് പൊങ്ങുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയാമോ. ചില അമ്മമാർ ഇഡലി തയ്യാറാക്കുവാനായി മാവ് അരച്ചു വയ്ക്കുമ്പോൾ മാവ് പൊങ്ങാതെ വരുന്നു. അതുമാത്രമല്ല ഇഡലി തയ്യാറാക്കി കഴിയുമ്പോഴോ നല്ല ബലവും. എന്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം എന്ന് നിങ്ങൾക്കറിയാമോ? ഒരുപക്ഷേ നമ്മൾ ഇഡലി മാവ് തയ്യാറാക്കുവാനായി ചേർക്കുന്ന ചേരുവുകളിൽ എന്തെങ്കിലും വ്യത്യാസം വരുന്നത് കൊണ്ട് ആയിരിക്കും.
എന്നാൽ എങ്ങനെ നമുക്ക് നല്ല സോഫ്റ്റ് കൂടിയുള്ള ഇഡലി തയ്യാറാക്കി എടുക്കാവുന്നതാണ് എന്ന് നോക്കാം. ഇഡലി മാവ് തയ്യാറാക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഒന്നേകാൽ കപ്പ് ഉഴുന്ന് ആണ്. ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം ഉലുവ കൂടിയും ചേർത്തു കൊടുക്കാം. ഉലുവ ചേർത്ത് കൊടുത്താൽ തന്നെ നല്ല സോഫ്റ്റോട് കൂടി നമുക്ക് ഇഡ്ഡലി തയ്യാറാക്കാൻ സാധിക്കും.
ഇനി ഉഴുന്നു കുതിരവനായി വയ്ക്കാം. ഉഴുന്ന് കുതിർന്നു വന്നതിനുശേഷം നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് ചോറും ചേർത്ത് നല്ലോണം പേസ്റ്റ് ആക്കി അരച്ച് എടുക്കാം. ഇനി ഇതിലേക്ക് നമ്മൾ ചേർക്കുന്നത് അരിപ്പൊടിയാണ്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഉലുവ ചേർക്കുക എന്നാണ് രണ്ടാമത്തേത് ഉഴുന്ന് നമ്മള് ഫ്രിഡ്ജിൽ കുതിരവനായി വയ്ക്കുക എന്നിട്ട് അത് തണുത്ത വെള്ളത്തിൽ തന്നെ ശ്രദ്ധിക്കുക. മൂന്നാമത്തെ ടിപ്പ് എന്ന് പറയുന്നത് കൈവെച്ച് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ചു കൊടുക്കുക.
ശേഷം ഈ ഒരു മാവ് തെർമൽ കുക്കറിൽ എടുത്ത് വയ്ക്കുക. ശേഷം ഈയൊരു മാവ് എട്ടു മണിക്കൂർ നേരമെങ്കിലും വയ്ക്കാം. എട്ടുമണിക്കൂർ ശേഷം നോക്കുമ്പോഴേക്കും മാവ് നല്ല രീതിയിൽ പൊന്തി വന്നിരിക്കുന്നതായി കാണുവാൻ സാധിക്കും. ബേക്കിംഗ് സോഡയുടെ ഒരു ആവശ്യം പോലും ഈ ഒരു ഇഡലി തയ്യാറാക്കുവാൻ ആവശ്യം വരുന്നില്ല നല്ല രീതിയിൽ തന്നെ ഈ മാവ് പതഞ്ഞു പൊങ്ങി കിട്ടും അപ്പോൾ നിങ്ങൾ ഒന്ന് തയ്യാറാക്കി നോക്കൂ. ഈ ഒരു രീതിയിൽ. Credit : Ansi’s Vlog