ഇവിടെ ആരുമില്ലേ. ശ്യാമേ എന്നുള്ള നീട്ടി വിളി കേട്ടാണ് ശം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ഇന്ന് ഒരു ഞായറാഴ്ച ആയതുകൊണ്ട് തന്നെ അവനന്ന് അവധിയായിരുന്നു. അതുകൊണ്ടുതന്നെ വളരെ വൈകി മാത്രമേ ശ്യാം ഞായറാഴ്ച ദിവസം ഉണരാറുള്ളൂ. ആരാണ് തന്റെ ഉറക്കത്തെ ശല്യപ്പെടുത്താനായി വന്നിരിക്കുന്നത് എന്ന് അറിയാനായി അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നെഴുന്നേറ്റ് പുറത്തേക്ക് വന്നു. പുറത്തുവന്ന നിൽക്കുന്ന ആളെ കണ്ട് ശ്യാം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
അത് മനോഹരേട്ടൻ ആയിരുന്നു. വെളുത്ത കസവുമുണ്ടും വെളുത്ത ഷർട്ടും ഇട്ട് അദ്ദേഹത്തെ കണ്ടപ്പോൾ ശ്യാമിനെ അത്ഭുതമാണ് തോന്നിയത്. സാധാരണയായി അദ്ദേഹത്തെ ഒരു കാവി മുണ്ട് ധരിച്ചാണ് ശ്യാം കണ്ടിരുന്നത്. ഇരുവരും അയൽക്കാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹം മാത്രമേ താമസം ഉണ്ടായിരുന്നുള്ളൂ. ശ്യാമിന്റെ വീട്ടിൽ ശ്യാം മാത്രവും. ജോലി അന്വേഷിച്ച് നാട്ടിലെത്തിയപ്പോൾ മനോഹറേട്ടൻ അടുത്ത വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
പരസ്പരം മുഖാമുഖം കാണുമ്പോൾ ഉള്ള ചിരി ഒഴികെ ബാക്കി അവർ തമ്മിൽ സംസാരിക്കാറില്ലായിരുന്നു. ഇന്ന് എന്താണ് അദ്ദേഹം തന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത് എന്നറിയാനായി അവൻ ആശ്ചര്യത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. നിനക്കൊരു ഓട്ടം വരാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഈ സമയം അത്രയും കവലയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു.
എന്നാൽ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ ഒറ്റ വണ്ടിയും കിട്ടിയില്ല എന്നു പറഞ്ഞു. അതുകൊണ്ടാണ് നിന്നെ ശല്യപ്പെടുത്താനായി ഞാൻ വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതിനെന്താ പോകാമല്ലോ എന്ന് പറഞ്ഞുകൊണ്ട് ഒന്ന് പല്ല് തേച്ചു കുളിക്കാനായി ശ്യാം അകത്തേക്ക് ഓടി കയറി. കുളിക്കാൻ നിൽക്കുമ്പോൾ എല്ലാം ശ്യാമിന്റെ ചിന്ത മനോഹരേട്ടനെ കുറിച്ചായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.