വൻ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ. ആസ്മ എന്ന് പറയുന്നത് പൊതുവേ ചെറുപകാലം മുതൽ കണ്ടുവരുന്ന അസുഖമാണ്. പക്ഷേ ചുരുക്കം ചില ആളുകളിൽ ആസ്മ ഒരു 20 വയസ്സിനുശേഷവും കണ്ട് വരുന്നു. അതിനെയാണ് അഡൽടോൺസ് ആസ്മ എന്ന് പറയുന്നത്. അതേസമയത്ത് സിയോപിടി എന്ന് പറയുന്ന രോഗം ഒരു 40 വയസ്സിനു ശേഷമാണ് കണ്ടു തുടങ്ങുന്നത്.
അതും കൂടുതലായിട്ട് പുകവലിക്കുന്ന ആളുകളിൽ. പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ജോലിസംബന്ധമായി പുക, പൊടി എന്നിവ ശ്വസിക്കുന്നവരിലും ഈ ഒരു അസുഖം കൊണ്ടുവരാറുണ്ട്. സ്ത്രീകളിലാണ് എങ്കിൽ വിറകടപ്പ് ഉപയോഗിക്കുന്ന ആളുകളിലാണ് കൂടുതലായിട്ട് കണ്ടു തുടങ്ങുന്നത്. ആസ്മയിലും സിയോപിടിയിലും ഏകദേശം ഒരേ ലക്ഷണങ്ങളാണ് വരുന്നത്. ആസ്മ ഉള്ളവർക്കും സിയോപിടി ഉള്ളവർക്കും ശ്വാസ തടസം കാണുന്നു.
ആസ്മ വരാതിരിക്കുവാൻ മരുന്ന് കൊടുത്ത് എത്രയേറെ നിയന്ത്രിച്ച് വച്ചാലും ചെറിയ ഒരു കിതപ്പ് അനുഭവപ്പെടും. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് സിയോപിടി ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്. സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് എന്ന ശ്വാസകോശ രോഗമാണ് ലോകത്ത് മരണം വിതയ്ക്കുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്.
തുടർച്ചയായുള്ള പുകവലി കാരണം ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ ശ്യാസകോശ കറ മൂലം ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, രക്തം കട്ടപിടിക്കൽ എനി അസുഖങ്ങൾക്ക് കാരണമാകുന്നു. ശ്വാസകോശത്തിൽ വായുപ്രവാഹം തടസ്സപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സിഒപിഡി. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Baiju’s Vlogs