Mother Subalakshmi Sings Taraat Song To Her Grandson : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സുഭലക്ഷ്മി അമ്മ. 2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അമ്മ ആദ്യമായി മിനി സ്ക്രീനിൽ കടനെത്തുന്നത്. സുബലക്ഷ്മി അമ്മയുടെ സിനിമകളിൽ ഇന്നും മലയാളികൾക്ക് ഒട്ടേറെ പ്രിയമുള്ള സിനിമയാണ് കല്യാണരാമൻ. ഈ ചിത്രത്തിൽ വളരെ മികച്ച അഭിനയം കാഴ്ച വെച്ച് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു താരം. നർത്തകീയും ചലച്ചിത്ര ടെലിവിഷൻ അഭിനേതാവുമായ താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും തിളക്കം ഏറിയ താരം സോഷ്യൽ മീഡിയയിൽ വളരെയേറെ സാനിധ്യം തന്നെയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കൊച്ചുമകൾ സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ്. സുദർശനക്കുട്ടിയുടേയും മുത്തശ്ശി സുബ്ബലക്ഷ്മിയുടേയും ഹൃദയം കവരുന്നൊരു വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബലക്ഷ്മി അമ്മ പേരക്കുട്ടിയോടൊപ്പം കളിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
വീട്ടിലെ ഇളമുറക്കാരിയ്ക്കൊപ്പമുള്ള ഈ മുത്തശ്ശിയുടെ കളിചിരികൾക്ക് നിറയെ സ്നേഹവുമായി കമന്റുകൾ എത്തുകയാണ്. ഈ മുത്തശ്ശിയെ കിട്ടിയതിൽ സുദർശന ഭാഗ്യവതിയാണെന്നും ഇതുപൊലൊരു മുത്തശ്ശിയെ കിട്ടിയിരുന്നെങ്കിൽ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ അനേകം മറുപടികളിലൂടെയാണ് ആരാധകർ വന്നെത്തുന്നത്. പേരക്കുട്ടിയെ മടിയിൽ കിടത്തി പാട്ടുപാടി കൊഞ്ചിക്കുന്ന സുബലക്ഷ്മി അമ്മയാണ് ഇന്ന് മലയാളി പ്രേക്ഷകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുന്നത്.
അമ്മയും അമ്മൂമ്മയും മുത്തശ്ശിയും സുദർശനയും ചേർന്നുള്ള സുന്ദര നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. ഈ നാലുതലമുറ ഒന്നിക്കുമ്പോഴുള്ള വിശേഷങ്ങൾക്ക് ഏറെയാണ് ആരാധകർ. മികച്ച അഭിനയം എന്നതിൽ ഉപരി തന്നെ കർണാടക സംഗീതജ്ഞവും കൂടിയാണ് അമ്മ. താരത്തിന്റെ വീഡിയോയ്ക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ ഉയരുന്നത്.
View this post on Instagram