Abhimurali Of Star Magic Got Married : മലയാളി പ്രേക്ഷകരുടെ കയ്യടി ഒട്ടേറെ നേടുകയും ആരാധകരുടെ പ്രിയമായി മാറുകയും ചെയ്ത ഒരാളാണ് അഭി മുരളി. മോഡൽ, നിർത്തകി, കളരി, ബോക്സിങ് തുടങ്ങിയ ഞെട്ടിക്കുന്ന അനേകം കാര്യങ്ങൾ തന്നെയാണ് അഭിമുരളി നേടിയിരിക്കുന്നത്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭി മുരളിക്ക് കൂടുതൽ ആരാധകർ ഉണ്ടായത്. ഈ അടുത്ത് തന്നെയായിരുന്നു താരത്തിന്റെ എൻഗേജ്മെന്റ് വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ കടനെത്തിയത്. മലയാളി അല്ലേ താരത്തിന്റെ വരൻ എന്ന സംശയം അന്നേ ആരാധകർക്ക് ഉണ്ടായിരുന്നു.
എന്നാൽ താരം തന്റെ ഭർത്താവിനെ കുറിച്ച് ആരാധകർക്ക് മുമ്പിൽ പറയുകയാണ് വാക്കുവാൻ ഇങ്ങനെ. വിദേശിയെ കല്യാണം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മസഡോണിയ എന്ന രാജ്യത്താണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ഡയാൻ ജനിച്ചു വളർന്നത്. ഭർത്താവും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് കുറച്ചുനാൾ മുൻപ് കേരളത്തിൽ വന്നത്. കളരി ട്രീറ്റ്മെന്റ് ചെയ്യാൻ വേണ്ടി വന്നവരായിരുന്നു ഇരുവരും. ഇരുവരും കപ്പിൾസ് ആണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സഹോദരനും സഹോദരിമാണെന്ന് മനസ്സിലായി.
ഞങ്ങൾ രണ്ടുപേരും പരസ്പരം പ്രണയം തുറന്നു പറയുകയായിരുന്നു. ആരാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത് എന്ന് ഒന്നുമില്ല. കളരിയുടെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ പോയപ്പോഴാണ് ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത്. ആറോളം പേരുമായി ഉറുമി കൊണ്ട് പയറ്റുന്ന ഡയാനയാണ് ആദ്യം കണ്ടത്. അപ്പൊ തന്നെ ഞാൻ ഇമ്പ്രസ്സായി. പിന്നീട് പരിചയപ്പെടുകയും ചെയ്‌തു. അഞ്ചുവർഷം കഴിഞ്ഞ് മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് നടന്ന ഞാൻ വെറും അഞ്ച് മാസം കൊണ്ട് സെറ്റാക്കി എന്നും പറയുന്നു. ഇന്ത്യൻ നാഷണൽ ആയി വിവാഹം രജിസ്റ്റർ ചെയ്തു ഇപ്പോൾ അപ്പോൾ ഞാൻ ഒഫീഷൽ ആയി ഡയാന്റെ ഭാര്യയാണ്.
വിവാഹത്തിന് ശേഷം ഡയാന്റെ വീട്ടിലേക്ക് പോയി താമസിക്കുകയും ചെയ്യ്തു. ഞാനൊരു മകളെ പോലെയാണ് ഡയാന്റെ വീട്ടുകാർക്ക്. അത്ര സ്നേഹത്തോടെയാണ് അവർ എന്നെ നോക്കുന്നത്. എന്റെ അമ്മയും അച്ഛനും വിവാഹിതരായത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് അതുകൊണ്ടുതന്നെ എന്റെയും ആഗ്രഹം ക്ഷേത്രത്തിൽ വച്ച് തന്നെ ആഘോഷമാക്കണം എന്നാണ്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അനേകം ആരാധകരാണ് അഭി മുരളിയുടെ വാക്കുകൾക്ക് അനേകം കമന്റുകളുമായി കടന്നെത്തുന്നത്.