സ്ത്രീകൾക്ക് ഒരു പ്രശ്നമായി മാറുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത രോമ വളർച്ച പ്രത്യേകിച്ച് മീശ, താടി എന്നീ ഭാഗങ്ങളിൽ. എന്താണ് ഇതിന്റെ കാരണങ്ങൾ ഇതിന്റെ ചികിത്സാരീതി എന്തൊക്കെ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. എപ്പോഴാണ് ഒരാൾക്ക് അമിത രോമവളർച്ച ഉണ്ട് എന്ന് പറയുക. പുരുഷന്മാരുടെ പാറ്റേണിൽ സ്ത്രീകളിൽ രോമവളർച്ച ഉണ്ടാകുമ്പോഴാണ് അമിതരോമ വളർച്ച എന്ന് പറയുന്നത്.
നെഞ്ചിലെ ഭാഗം, മീശ, താടി എന്നീ ഭാഗങ്ങളിൽ തിക്കോട് കൂടിയ കറുത്ത നിറത്തിലുള്ള രോമങ്ങൾ ഉണ്ടാകുമ്പോഴാണ് അതിന് ഹെർസ്യൂട്ടിസം എന്നു വിളിക്കുക. ചില ആളുകൾക്ക് പരപരാഗതമായിട്ട് അല്പം കട്ടിയുള്ള മീശയും താടിയും ഒക്കെ മക്കൾക്കും അമ്മമാർക്കും ഒക്കെ ഉണ്ടാകാം. ചില മരുന്നുകളുടെ സൈഡ് എഫക്ട് മൂലവും അമിത രോമം വന്നേക്കാം.
ഏറ്റവും പൊതുവായിട്ട് ഇപ്പോൾ ചെറുപ്പക്കാരിലും അതുപോലെ ചെറുപ്രായത്തിലുള്ള പെൺകുട്ടികളിലുമൊക്കെ കാണുന്നത് PCOD, PCOS എന്നിവ മൂലമാണ്. PCOD ഒരുപാട് സിസ്റ്റുകൾ ഉണ്ടാവുകയും അവയിൽ പുരുഷ ഹോർമോണുകൾ സാധാരണയേക്കാൾ അമിതമായി എന്ന പ്രശ്നം നേരിടേണ്ടതായി വരുന്നത്. പലവിധത്തിലും ഭക്ഷണ രീതിയിൽ വരുന്ന മാറ്റങ്ങളുമാണ് ഈ ഒരു പ്രശ്നത്തിന് പ്രധാന കാരണം.
അമിതരോയാണ് പിസിയോടിയുടെ ഒരു പ്രധാന ലക്ഷണമായി വരുന്നു. അതുപോലെ തന്നെ കൃത്യമായി സമയത്ത് ആർത്തവം വരാതിരിക്കുക. മുഖക്കുരു, കഴുത്തിലുള്ള കറുപ്പ് നിറം തുടങ്ങിയവയൊക്കെ പിസിഒഡിയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നു. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ അമിതരോമ വളർച്ച ഉണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുകയും ബ്ലഡ് ടെസ്റ്റ്, അൾട്രാ സൗണ്ട് സ്കാൻ പോലെയുള്ള ടെസ്റ്റും ചെയ്യേണ്ടതും ആണ്. അത് മാത്രമല്ല ചില ആളുകളിൽ അമിതമായ തടിയും കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Arogyam