നാം നമ്മുടെ വീട്ടിൽ പലതരത്തിലുള്ള സസ്യങ്ങൾ നട്ടുവളർത്താറുണ്ട്. എന്നാൽ ചില സസ്യങ്ങൾ നമ്മുടെ വീട്ടിൽ വളരെയധികം ഐശ്വര്യം കൊണ്ടുവരികയും നമ്മൾക്ക് വളരെയധികം ധനം കൊണ്ടുവരികയും നമ്മളെ കോടീശ്വരന്മാർ ആക്കുകയും ചെയ്യും. ഇത്തരം സസ്യങ്ങൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ആദ്യമായി തന്നെ തുളസിച്ചെടിയെ കുറിച്ചാണ് പറയാനുള്ളത്. ലക്ഷ്മിനാരായണ പ്രീതിയുള്ള ഭൂമിയിൽ വളർന്നുവരുന്ന ഒരു സസ്യമാണ് തുളസിച്ചെടി.
തുളസിച്ചെടി നാം നട്ടു പിടിപ്പിക്കാറുണ്ട്. ഒരുവീട് ആയാൽ പ്രത്യേകിച്ച് ഹൈന്ദവ വീടുകളിൽ വീടുകളുടെ മുൻഭാഗത്ത് തന്നെയായി പ്രധാന വാതിലിന് നേരെ ഒരു തുളസിത്തറ പതിവുണ്ട്. ഇത്തരത്തിൽ തുളസിത്തറയിൽ ഒരു തുളസിച്ചെടിയും ഉണ്ടാകാറുണ്ട്. വീട്ടിലുള്ള സ്ത്രീകൾ അതിരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് വളരെയധികം വൃത്തിയോടും ശുദ്ധിയോടും കൂടി തുളസിത്തറയിൽ വന്ന് തുളസിച്ചെടിക്ക് വെള്ളം ഒഴിക്കുകയും തുളസിത്തറയിൽ വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്. ഇത് ആ വീടിനെ ഏറെ ഐശ്വര്യദായകമാണ്.
ഇത്തരത്തിൽ സ്ത്രീകൾ ചെയ്യുന്നത് വഴി ആ വീടിന് തന്നെയാണ് ഉയർച്ച ഉണ്ടാകുന്നത്. ഇത്തരത്തിൽ തുളസിച്ചെടി ഒരു ഔഷധസസ്യം കൂടിയാണ്. നാം പല രോഗങ്ങൾക്കുമുള്ള മരുന്നായി ഈ തുളസിച്ചെടി ഉപയോഗിക്കാറുണ്ട്. എന്തിനേറെ പറയുന്നു ചെറിയ ജലദോഷം വന്നാൽ പോലും ഒരു ചുക്കുകാപ്പി ഉണ്ടാക്കണമെങ്കിൽ പോലും തുളസിയില അത്യാവശ്യമാണ്. ക്ഷേത്രങ്ങളിൽ പൂജ വേളകളിലും തുളസിച്ചെടി ഉപയോഗിക്കാറുണ്ട്.
ഭഗവാന്മാരുടെയും ഭഗവതിമാരുടെയും വിഗ്രഹങ്ങളിൽ മാല കെട്ടാനും തുളസിയില ഉപയോഗിക്കാറുണ്ട്. വീട്ടിൽ നിന്ന് പുറത്തേക്ക് ഒരു യാത്ര ഇറങ്ങുകയാണ് എങ്കിൽതുളസിച്ചെടി കണികണ്ട് ഇറങ്ങുന്നത് ഏറെ ശുഭകരമാണ്. അതുപോലെ തന്നെ വീട്ടിൽ വളർത്താൻ അനുയോജ്യമായ മറ്റൊന്നാണ് മഞ്ഞൾ. നമ്മുടെ വീട്ടിൽ ഒരു മൂട് മഞ്ഞളെങ്കിലും നട്ടുവളർത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. നമ്മുടെ വീട്ടിലുള്ള മഞ്ഞൾ പൂജയ് ഉപയോഗിക്കുന്നത് ഏറെ ഉത്തമമായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.