ഒരിക്കൽ ബന്ധം പിരിഞ്ഞ പെണ്ണുമായി അയാൾ വീണ്ടും ഒളിച്ചോടി…

കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ കല്യാണത്തിന് പോയതായിരുന്നു അയാൾ. അവിടെ ചെന്നതും നല്ല മൊഞ്ചുള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ വല്ലാതെ ഒന്നു നോക്കി പോയി. അവളുടെ വസ്ത്രത്തിന്റെ നിറവും കരിനീല കണ്ണുകളും എല്ലാം വളരെ മനോഹരമായിരുന്നു. അവളുടെ കോലൻ മുടിയും നെറ്റിയിലേക്ക് ചുരുണ്ട കിടക്കുന്ന കുറുനിറകളും എല്ലാം കാണാൻ നല്ല ഭംഗിയായിരുന്നു. നോക്കരുത് എന്ന് മനസ്സിൽ കരുതിയിട്ട് പോലും അറിയാതെ കണ്ണുകൾ അത് അനുസരിക്കാതെ അവളിലേക്ക് തന്നെ നീണ്ടുനിന്നു.

   

തന്റെ നോട്ടം അവളിലേക്ക് എത്തുന്നുണ്ടെന്ന് മനസ്സിലായ അവൾ തിരിച്ചും നോക്കിയപ്പോൾ ഞാൻ ഒന്നും ശ്രദ്ധിച്ചിട്ടില്ല എന്ന ഭാവത്തിൽ മൊബൈൽ ഫോണിലേക്ക് നോക്കി. അതിൽ വല്ലാതെ അങ്ങോട്ടുമിങ്ങോട്ടും തോണ്ടി അടുത്തു കണ്ട ഒരു കസേരയിൽ ചാടിക്കയറി ഇരുന്നു. മൂട്ടിൽ ഐസ് വെച്ചതുപോലെ തണുപ്പ് കയറിയപ്പോൾ വേഗം കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. അപ്പോഴാണ് ആരോ കുടിക്കാൻ വേണ്ടി ഡിസ്പോസിബിൾ ഗ്ലാസിൽ ജ്യൂസ് കൊണ്ടുവന്ന വെച്ചതാണെന്ന് മനസ്സിലായത്.

അതെല്ലാം തന്റെ ഡ്രസ്സിൽ ആയി എന്ന് മനസ്സിലായി. അവളെ നോക്കിയപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാനായി വായും മൂക്കും എല്ലാം പൊത്തിപ്പിടിച്ച് നിന്ന് ചിരിക്കുകയാണ് കുരിപ്പ്. ആരോ പിന്നിൽ നിന്ന് തട്ടുന്നത് കണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞു മാലാഖ കുഞ്ഞ്. അവൾ പറഞ്ഞു കുഞ്ഞുങ്ങളെ പോലെ ടൗസറിൽ അപ്പിയിട്ടിട്ടാണോ നടക്കുന്നത് എന്ന്. അത് കേട്ടതും അപ്പിയിട്ടത് നിന്റെ വാപ്പയാണ് എന്ന് പറയാനാണ് തോന്നിയത്.

പതുക്കെ ആ വെള്ളം ടവൽ ഉപയോഗിച്ച് തുടച്ചു മാറ്റാനായി ശ്രമിച്ചു. ശക്തിയായി തുടയ്ക്കുമ്പോൾ അത് പോകുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഒന്നുകൂടി വിസ്തരിച്ചു തന്നെ തുടയ്ക്കാനായി തീരുമാനിച്ചു. ബുള്ളറ്റിന്റെ അടുക്കലേക്ക് ചെന്ന് തുടയ്ക്കാനായി തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.