തലയിൽ തലപ്പാവ് കെട്ടി കാതൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിരിയാണി ഉണ്ടാക്കുകയാണ് മെഗാസ്റ്റാർ മമ്മൂക്ക!! താരത്തിനോടൊപ്പം സഹായിയായി സൂര്യയും. | Megastar Mammooka Is Making Biryani At The Shooting Location.

Megastar Mammooka Is Making Biryani At The Shooting Location : മലയാളികൾ ഒത്തിരിയെറേ സ്നേഹിക്കുന്ന താരനടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം നിരവധി ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഉഗ്രൻ വിശേഷം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി നിറയുന്നത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരം തനിക്ക് പാചകവും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ്. കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകർക്കായി ബിരിയാണി വിരുന്നു ഒരുക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

   

താരത്തിന്റെ ഈ ബിരിയാണി ഏറ്റുവാങ്ങാൻ കാതൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മറ്റൊരു അതിഥിയും കടന്നു എത്തുന്നുണ്ട്. മലയാളികളും തമിഴരും ഒട്ടേറെ സ്നേഹിക്കുന്ന നടനായ സൂര്യയാണ് ജ്യോതികയെയും ഇക്കയെയും കാണുവാനായി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നത്. സൂര്യയും ജ്യോതികയുമായുള്ള വിവാഹത്തിന് ശേഷം നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് ജോതിക അഭിനയിക്കുവാനായി കടനെത്തുന്നത്. കോലഞ്ചേരി ബ്രൂക് സൈഡ് ക്ലബ്ബിൽ നടന്ന ഷൂട്ടിങ്ങിനിടയിലാണ് പ്രിയ താരം സൂര്യ അതിഥിയായി ലൊക്കേഷനിലേക്ക് എത്തിയത്.

കാതൽ ടീമിനോട് ഏറെ സമയം ചിലവഴിച്ചതിനുശേഷം ആണ് അവിടെ നിന്ന് തിരികെ താരം പോകുന്നത് തന്നെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത് മെഗാസ്റ്റാർ മമ്മൂട്ടി തലയിൽ തലപ്പാവും കെട്ടി ബിരിയാണി ചെമ്പിൽ ചട്ടകം ഉപയോഗിച്ച് ഇളക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ്. തന്റെ പ്രിയപ്പെട്ടവർക്ക് രുചികരമായ നല്ല ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ് താരം. പല അഭിമുഖങ്ങളിലും മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് എനിക്ക് അഭിനയത്തോടെ ഒപ്പം തന്നെ പാചകം ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴിതാ ആരാധകർക്ക് മുമ്പിൽ തനിക്ക് പാചകം ചെയ്യാനും അറിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയിലെ യുവനടന്മാരെ കാൾ വളരെയേറെ തിളങ്ങിനിൽക്കുന്ന താരം തന്നെയാണ് ഇക്ക. ഇക്കയെ കാണുമ്പോൾ ആരാണെങ്കിലും പറഞ്ഞു പോകും യൂത്ത് ആണെന്ന്. ആരോഗ്യത്തിന് കാര്യത്തിൽ ആണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒത്തിരി കരുതൽ പുലർത്തുന്ന താരം തന്നെയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പാചകം ചെയ്ത ബിരിയാണിയുടെ രസകരമായ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നത്. ഒപ്പം തന്നെ അനേകം രസകരമായ കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നു.

 

View this post on Instagram

 

A post shared by Suriya Fans Club Kerala™ (@aksfwa1)

Leave a Reply

Your email address will not be published. Required fields are marked *