മാധവൻ മാഷ് പുറത്തുപോയി വന്നതായിരുന്നു. വീട്ടിലേക്ക് വന്നു കയറുമ്പോൾ പുറത്ത് എന്താണ് വെയിൽ എന്ന് പറഞ്ഞുകൊണ്ട് പൂമുഖത്ത് ഇരുന്നിരുന്ന വാൽ കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് അയാൾ കാലും കയ്യും മുഖവും എല്ലാം കഴുകി. അകത്തേക്ക് കയറുമ്പോൾ ശ്രീദേവിയെ അന്വേഷിച്ചു. സാധാരണ മാഷ് പുറത്തുപോയി വരുമ്പോൾ പൂമുഖത്ത് തന്നെ അദ്ദേഹത്തെ കാത്ത് ഇരിക്കുന്ന പതിവ് ശ്രീദേവിക്ക് ഉണ്ട്. ശ്രീദേവി ഇത് എവിടെപ്പോയി എന്ന് ചോദിച്ചു കൊണ്ട് മാധവൻ മാഷ് അകത്തേക്ക് വന്നു.
അകത്ത് റേഡിയോയിൽ ചിത്ര ഗീതം വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിളിക്കുന്നത് കേട്ടിട്ടുണ്ടാകില്ല എന്ന് അയാൾ കരുതി. എന്നാൽ അകത്തു വന്ന് നോക്കിയിട്ടും അദ്ദേഹത്തിന് ശ്രീദേവിയെ കാണുവാനായി സാധിച്ചില്ല. ഇത് എവിടെ പോയി കിടക്കുകയാണ് ആവോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം അടുക്കളയിലേക്ക് എത്തി. ചോറ് വേവിച്ച് വാർത്ത് വച്ചിട്ടുണ്ട്. ഉപ്പേരി ആയിരിക്കണം പാവയ്ക്ക അരിഞ്ഞു വെച്ചിട്ടുണ്ട്.
അടുക്കളയിലും ശ്രീദേവിയെ കാണാതെ വന്നപ്പോൾ പറമ്പിലോ തൊടിയിലോ ഉള്ള പയ്കിടാക്കളോട് കിന്നാരം പറഞ്ഞു കൊണ്ടിരിക്കുകയായിരിക്കും എന്ന് കരുതിക്കൊണ്ട് അദ്ദേഹം പിന്നാമ്പുറത്തുള്ള മുറ്റത്തേക്ക് ഇറങ്ങി നോക്കി. പശുക്കിടാങ്ങളുടെ അടുത്തും മാവിൻ ചുവട്ടിലോ അവളെ കാണാതെ വന്നപ്പോൾ മാധവൻ മാഷ്ക്ക് മനസ്സിൽ അല്പം ആശങ്ക തോന്നി. ഇവളിത് എവിടെപ്പോയി. അമ്പലത്തിൽ എങ്ങാനും പോയി കാണുമോ എന്ന് അയാൾ ചിന്തിച്ചു. പക്ഷേ പറയാതെ തനിച്ചു പോകുന്ന പതിവ് അവൾക്ക് ഇല്ലല്ലോ എന്ന് മാഷ് ചിന്തിച്ചു.
പിന്നെയും അകത്തേക്ക് കയറി വന്നു. അപ്പോൾ അതായിരിക്കുന്നു പൂജ മുറിയിൽ. ഇതെന്താ ഈ നേരത്ത് നീ പൂജാമുറിയിൽ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം പൂജാമുറിയുടെ അകത്തേക്ക് പ്രവേശിച്ചു. പ്രാർത്ഥിക്കാൻ ഇപ്പോൾ നേരവും കാലവും ഒന്നും ഇല്ലാതായോ എന്റെ ശ്രീദേവി എന്നും ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.