ഓഫീസിൽ നിന്ന് വന്ന ഭക്ഷണം കഴിക്കാൻ മേശയിൽ ഇരിക്കുമ്പോൾ അമ്മയുടെ മുറിയിൽ നിന്ന് പതിവില്ലാതെ മൂളലും കേട്ടു. അത് കേട്ട് അയാൾ ഒരു നിമിഷം പോലും പാഴാക്കാതെ കഴിച്ചിരുന്ന ഭക്ഷണം മേശമേൽ തന്നെ വെച്ചിട്ട് കൈകളെല്ലാം കഴുകി അമ്മയുടെ റൂമിനെ ലക്ഷ്യമാക്കി നടന്നു. അമ്മയുടെ റൂമിന്റെ മുൻവശത്ത് എത്തിയപ്പോൾ അയാൾ അമ്മയുടെ മുറിയുടെ വാതിൽ തുറന്നു. അമ്മയുടെ മുറിയുടെ വാതിൽ തുറന്നതും ആ മുറിയിൽ നിന്ന് മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷമായ ഗന്ധം അയാളുടെ മൂക്കിലേക്ക് തുളച്ചു കയറി.
ഒരുപാട് കാലമായി അയാളുടെ അമ്മ ശരീരമാകെ തളർന്ന് ആ മുറിയിൽ തന്നെ കിടപ്പിലാണ്. ജോലിചെയ്യുന്ന സ്ഥലത്ത് ഒരു പെൺകുട്ടി അയാളെ ഇഷ്ടപ്പെട്ടിരുന്നു. അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. അയാൾ തന്നെ അമ്മയുടെ എല്ലാ കാര്യങ്ങളും പറഞ്ഞു ആ പെൺകുട്ടിയോട്. എന്നാൽ അതൊന്നും അവൾക്ക് ഒരു പ്രശ്നമായിരുന്നില്ല.
എന്നാൽ ജീവിതത്തിലേക്ക് വന്നപ്പോൾ അവൾക്ക് അമ്മ ഒരു ബുദ്ധിമുട്ടായി മാറി. അവൾ അയാളോട് തുറന്നടിച്ചു പറയുകയും ചെയ്തു. ഒന്നുകിൽ അമ്മ അല്ലെങ്കിൽ ഞാൻ എന്ന അവസ്ഥയിലായി അവൾ. അപ്പോൾ അയാൾ അവളെ ഉപേക്ഷിക്കാൻ തയ്യാറായി. തന്നെ അമ്മയെ ഒരുകാലത്തും അയാൾ തനിച്ചാക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ അയാളെ വിട്ട് പോയി. അമ്മയുടെ മുറിയിലെത്തിയ അയാൾ അമ്മയുടെ വസ്ത്രങ്ങളെല്ലാം മാറ്റുന്ന സമയത്ത് വെറുതെ ഒന്ന് അമ്മയെ കളിയാക്കിയതാണ്.
പക്ഷേ അമ്മയ്ക്ക് അത് ഒരുപാട് സങ്കടം ഉണ്ടാക്കി. അയാൾ അമ്മയെ പറഞ്ഞ ആശ്വസിപ്പിക്കുകയും അമ്മയുടെ വസ്ത്രങ്ങൾ കഴുകാനായി ബാത്റൂമിലേക്ക് പോവുകയും ചെയ്തു. ബാത്റൂമിൽ നിന്നുകൊണ്ട് അയാൾ മനസ്സ് തുറന്ന് കരഞ്ഞു. അയാൾ അമ്മയുടെ വസ്ത്രങ്ങളെല്ലാം കഴുകിയതിനുശേഷം മുറിയിലേക്ക് തിരിച്ചുവന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.