നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള നാലുമണി പലഹാരം തയ്യാറാക്കാം…. നല്ല കിടിലൻ ടെസ്റ്റിലൂടെ.

നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് ഗോതമ്പ് പൊടിയും നേന്ത്രപ്പഴം ഉപയോഗിച്ച് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു നാലുമണി പലഹാരമാണ്. ഒരു പലഹാരം തയ്യാറാക്കുവാൻ ശർക്കരയിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് ശർക്കര പാനി നമുക്ക് ആദ്യം തന്നെ തയ്യാറാക്കി എടുക്കാം. ശർക്കരപാനി തയ്യാറായി വരുമ്പോൾ അരിച്ചെടുത്ത് മാറ്റിവയ്ക്കേണ്ടതാണ്. ശേഷം മറ്റൊരു പാനലിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടിയും ചേർത്ത് മീഡിയം ഫ്ലെയിമിൽ ചൂടാക്കി എടുക്കാം.

   

ചൂടാക്കിയെടുത്ത ഗോതമ്പ് പൊടിയും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം തയ്യാറാക്കി വച്ചാൽ ശർക്കര പാനീയം ചേർത്ത് കൊടുക്കാവുന്നതാണ്. സ്പൂൺ ഉപയോഗിച്ച് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാം. ഈയൊരു മാവ് തയ്യാറാക്കി എടുക്കേണ്ടത് ഇഡലി മാവിന്റെ പരുവത്തിലൂടെയാണ്. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർക്കാം. നന്നായി ഒരു അഞ്ച് മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി മാറ്റിവയ്ക്കാവുന്നതാണ്.

നമുക്ക് ഇതിനായി ഒരു രണ്ട് മീഡിയം നേന്ത്രപ്പഴമെടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. പാനലിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചതിനു ശേഷം അരിഞ്ഞുവച്ച നേന്ത്രപ്പഴം ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ പഴവും നെയ്യും കൂടി യോജിപ്പിച്ചതിനുശേഷം അരക്കപ്പ് തേങ്ങ കൂടിയും ചേർത്തു കൊടുക്കാം. പഴം ചെറുതായി വാടി വരുമ്പോൾ അടുപ്പിൽനിന്ന് എടുത്ത് നമ്മൾ തയ്യാറാക്കിവെച്ച മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

നല്ല മണം കിട്ടുവാനായി ആവശ്യത്തിന് ഏലക്കായ പൊടി ഈ ഒരു മാവിൽ ചേർക്കാം. വേവിച്ചെടുക്കാൻ സ്റ്റീമറിൽ വെള്ളം ഒഴിച്ചതിനു ശേഷം ഒരു കിണ്ണത്തിൽ വാഴയില വെച്ച് തടവിയതിനു ശേഷം മാവ് കിണ്ണത്തിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം സ്കൂൾ ഉപയോഗിച്ച് നന്നായി നിരത്തി കൊടുക്കണം. ശേഷം ഇത് ആവി കയറ്റി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നല്ല രുചിയേറിയ നാലുമണി പലഹാരം റെഡിയായിക്കഴിഞ്ഞു. ഒരു പലഹാരം നിങ്ങൾ ഉണ്ടാക്കി നോക്കൂ ടേസ്റ്റ് അപാരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *