കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. സർവ്വസാധാരണമായ കണ്ടുവരുന്ന ഒരു അസുഖമാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും മൂന്നിൽ ഒരാൾക്കെങ്കിലും വരാവുന്ന ഒരു കണ്ടീഷനാണ് കിഡ്നി സ്റ്റോൺ. കൃത്യമായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ല എങ്കിൽ കിഡ്നി അഥവാ വൃക്ക തകരാർ വരെ സഭവിച്ചേക്കാം. ജനങ്ങൾക്കിടയിൽ രോഗലക്ഷണങ്ങളെക്കുറിച്ചും രോഗ നിർണയ മാർഗങ്ങളെക്കുറിച്ചും ചികിത്സ രീതികളെ കുറിച്ചുള്ള മാര്ഗങ്ങള് അറിയാതെ പോകുന്നു.
മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോണിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. അടിവയർ വേദനയുണ്ടാവുക, നടുവേദന, വയറിന്റെ ഒരു വശത്തേക്ക് മാത്രമായിട്ട് വേദന അനുഭവപ്പെടുക എന്നിവയാണ് കിഡ്നി സ്റ്റോൺ എന്ന അസുഖത്തിന് പ്രധാന ലക്ഷണം എന്ന് പറയുന്നത്. കൂടാതെ തന്നെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുക, മൂത്രത്തിൽ രക്തത്തിന്റെ അംശം വരുക, മൂത്രത്തിന്റെ അളവ് കുറയുക ഇവയെല്ലാം ഈ രോഗത്തിന്റെ മറ്റ് പല ലക്ഷണങ്ങളാണ്.
ഇപ്രകാരം എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കിഡ്നി സ്റ്റോൺ വരാതിരിക്കാൻ വേണ്ടി രോഗപ്രതിരോധ മാർഗങ്ങൾ എപ്രകാരം ആണെന്ന് നോക്കാം. അതായത് ഭക്ഷണത്തിൽ ഓക്സിലേറ്റ് പദാർത്ഥത്തിന്റെ കണ്ടന്റ് കൂടിയവ കഴിക്കാതെ ഇരിക്കുക. അതായത് ചോക്ലേറ്റ് നേഴ്സ് ചായ കോഫി കാർബണേറ്റ് ഡ്രിങ്ക്സ് കൂൾ ഡ്രിങ്ക്സ് എന്നിവ ഹൈ ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങളാണ്.
ഇത്തരം പ്രശ്നങ്ങൾ അമിതമായി കഴിക്കുന്നതിലൂടെ കിഡ്നി സ്റ്റോണിനെ കൂട്ടുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിന്റെ അളവിൽ യാതൊരു വിട്ടുവീഴ്ചയും നൽകരുത് അതായത് ഒരാൾ ചുരുങ്ങിയത് രണ്ട് രണ്ടര ലിറ്റർ വെള്ളം എങ്കിലും കുടിക്കേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam