ക്ഷേത്രം കടലും കായലും സംഗമിക്കുന്ന പുണ്യഭൂമി പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് നമ്മളുടെ എല്ലാവരുടെയും മനം നിറയ്ക്കുന്ന ഒരു ഗ്രാമീണ സുന്ദരപ്രദേശമാണ് കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പൊന്മന എന്ന് പറയുന്നത്. ഈ ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് .
കാരണം സുനാമി വന്ന സമയത്ത് തിരമാലകൾ രണ്ടായി പിളർന്നു ഒരു തുള്ളി വെള്ളം പോലും അമ്പലത്തിൽ കിടക്കാത്ത രീതിയിൽ വളരെ അത്ഭുതകരമായാണ് പോയത്. അത്രയേറെ ചരിത്രപ്രസിദ്ധമായ ഒരു അമ്പലം തന്നെയാണ് ഈ ഒരു അമ്പലം. ക്ഷേത്രം നിൽക്കുന്നത് 10 മീറ്റർ കടലിനോട് അടുത്താണ് കടലിൽ നിന്ന് 10 മീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിൽ ഏതാണ്ട് അഞ്ച് കിണറുകളോളം ഉണ്ട്.
എന്നാൽ അത്ഭുതമെന്നു പറയട്ടെ ഈ കിണറുകളിൽ ഉപ്പുവെള്ളത്തിന് പകരം ശുദ്ധജലമാണ് ഉള്ളത് ഒരു തരി പോലും ഉപ്പു കലർന്നിട്ടുള്ള വെള്ളം ഇല്ല എന്ന് വേണം പറയാൻ. സാധാരണ കടലിനോട് അടുത്തുള്ള താമസിക്കുന്ന ആളുകൾക്ക് അറിയാം കിണറുകളിലൊക്കെ ഉപ്പുവെള്ളം ആയിരിക്കും എന്നാൽ ഇത്രയും അത്ഭുതകരമായ ഒരു പ്രതിഭാസം ക്ഷേത്രത്തിൽ മാത്രമാണ് ഉള്ളത് .
ഇതുവരെ ശാസ്ത്രീയമായിട്ട് തെളിയിക്കാൻ ഒന്നും തന്നെ ആർക്കും കഴിഞ്ഞിട്ടില്ല. അതേപോലെതന്നെ മറ്റൊരു അത്ഭുതകരമായ ഒന്നാണ് ഈ ക്ഷേത്രത്തിൽ നമ്മുടെ ആഗ്രഹങ്ങൾ സ്വീകരിക്കാൻ വേണ്ടിയിട്ട് മണികൾ കെട്ടിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആഗ്രഹം സഫലമാകും എന്നുള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.